ad
Deshabhimani

ചുവടുവച്ച് സിവില്‍ സ്‌റ്റേഷന്‍

സിവിൽ സ്റ്റേഷനിൽ നടന്ന മെഗാ ശുചീകരണം ഉദ്ഘാടനം ചെയ്ത കലക്ടർ 
സ്നേഹിൽ കുമാർ സിങ് ശുചിത്വമിഷൻ പ്രവർത്തകർക്കൊപ്പം

സിവിൽ സ്റ്റേഷനിൽ നടന്ന മെഗാ ശുചീകരണം ഉദ്ഘാടനം ചെയ്ത കലക്ടർ 
സ്നേഹിൽ കുമാർ സിങ് ശുചിത്വമിഷൻ പ്രവർത്തകർക്കൊപ്പം

വെബ് ഡെസ്ക്

Published on Aug 14, 2025, 02:07 AM | 1 min read

കോഴിക്കോട് സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവൽക്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് തുടക്കമിട്ടു. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം തൊഴിലാളികളും എന്‍എസ്എസ് വളന്റിയര്‍മാരും കലക്ടറേറ്റിലെ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥികളും ആര്‍ജിഎസ്എ കോ–ഓർഡിനേറ്റര്‍മാരും ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളുമെല്ലാം കലക്ടര്‍ക്കൊപ്പം ഒന്നിച്ചിറങ്ങി. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി സഹകരിച്ച് സിവില്‍ സ്റ്റേഷനിലെ ഗാലറികളിൽ ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നതോടെ ‘ക്ലീന്‍ ആന്‍ഡ് ഗ്രീന്‍' ലക്ഷ്യം പൂര്‍ത്തീകരണത്തിലെത്തും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാലിന്യമുക്ത നവകേരളം പദ്ധതി, ഹര്‍ ഘര്‍ തിരംഗ ഹര്‍ ഘര്‍ സ്വച്ഛത ക്യാമ്പയിന്‍ എന്നിവയുടെ ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണ് മെഗാ ക്ലീനിങ്ങിന് തുടക്കമായത്. കോര്‍പറേഷന്റെ അഴക് പദ്ധതിയും സഹകരിക്കുന്നു. ശേഖരിക്കുന്ന മാലിന്യങ്ങള്‍ കോര്‍പറേഷന് കൈമാറി സംസ്‌കരിക്കും. എഡിഎം പി സുരേഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ–ഓർഡിനേറ്റര്‍ ഇ ടി രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home