ad
Deshabhimani

സംഘശക്തി വിളിച്ചോതി മെയ്ദിന റാലി

May Day Rally Vatakara

ടി പി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 01, 2026, 08:21 PM | 1 min read

വടകര: വടകരയിൽ സിഐടിയു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശകരമായ മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് തൊഴിലാളികൾ റാലിയിൽ അണിനിരന്നു.


കേന്ദ്ര സർക്കാർ തൊഴിലാളികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ലേബർ കോഡ് നടപ്പിലാക്കുന്നതിലൂടെ തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. എക്സിപ്പോൾ വാർത്തയിലൂടെ പരാജയം പ്രവചിച്ച് ജനങ്ങളെ പ്രത്യേക വലയത്തിൽ നിർത്തുന്നതിനുള്ള ഏർപ്പാടാണ് ചില ഏജൻസികൾ നടത്തുന്നതെന്നും, ഇടതുപക്ഷം നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


​സിഐടിയു നേതാക്കളും വിവിധ യൂണിയൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. വടകര പുതിയ ബസ്റ്റാൻഡിൽ നിന്നും ആരംഭിച്ച റാലി വടകരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി പങ്കാളിത്തമുള്ള റാലികളിലൊന്നായി ഇത് മാറി. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന പൊതുസമ്മേളനത്തിൽ വേണു കക്കട്ടിൽ അധ്യക്ഷനായി



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home