ad
Deshabhimani

‘ചൂട്ട്' 26ന് തിയേറ്ററിൽ

ചൂട്ട് സിനിമയിൽ നിന്ന്

ചൂട്ട് സിനിമയിൽ നിന്ന്

വെബ് ഡെസ്ക്

Published on Jun 13, 2026, 01:55 AM | 1 min read

സ്വന്തം ലേഖകൻ വടകര വടകരയിലും പരിസരപ്രദേശങ്ങളിലും ചിത്രീകരിച്ച പ്രണയവും വിപ്ലവവും പ്രമേയമാകുന്ന സിനിമ ‘ചൂട്ട്’ 26ന് പ്രേക്ഷകരിലേക്കെത്തും. സൂം സിനിമാസും പ്രേമിക ഫിലിംസും ചേർന്നൊരുക്കിയ ചൂട്ട് സമകാലിക രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയ്ക്കുനേരെ പിടിച്ച കണ്ണാടിയാണ്. കെ വി എ പ്രസാദാണ് കഥ, തിരക്കഥ, സംവിധാനം. എ കെ രഞ്ജിത്ത് ഗാനരചനയും സമദ് അമ്മാസ് സംഗീതവും നിർവഹിക്കുന്ന ചൂട്ടിലെ പാട്ടുകൾ ആലപിച്ചിരിക്കുന്നത് പിന്നണി ഗായകരായ സിത്താര കൃഷ്ണകുമാറും അഫ്സലുമാണ്. ഉദയമരുളും അരുണകിരണം..., മഴയുറങ്ങാത്ത രാത്രി... എന്നീ പാട്ടുകൾ ഇതിനോടകം ആസ്വാദകശ്രദ്ധ നേടി. ശിവജി ഗുരുവായൂർ, കലാഭവൻ നന്ദന, രമാദേവി, രാജേന്ദ്രൻ തായാട്ട്, ആദർശ് കൃഷ്ണ, ശിവപ്രിയ എന്നിവർക്കൊപ്പം നൂറോളം നാടകപ്രവർത്തകരും വേഷമിടുന്നു. ഹരിജി നായർ എഡിറ്റിങ്ങും സാജൻ കെ റാം പിന്നണി സംഗീതവും ഒരുക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home