ad
Deshabhimani

കൈവല്യത്തിൽ ‘ചിരിയോണം’

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കൈവല്യം ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിൽ ഓണാഘോഷത്തിനെത്തിയ പി എ മുഹമ്മദ് റിയാസ്  എംഎൽഎയെ സ്വീകരിക്കുന്നു ​
വെബ് ഡെസ്ക്

Published on Aug 21, 2026, 01:33 AM | 1 min read

കടലുണ്ടി ​

ആടിയും പാടിയും ‘കൈവല്യ’ത്തിൽ ചിരിയോണം. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളും ഇവരുടെ അമ്മമാരും നാട്ടുകാരും ചേർന്നാണ്‌ ഓണം ആഘോഷിച്ചത്‌. കടലുണ്ടി മണ്ണൂരിലെ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുനരധിവാസ കേന്ദ്രമായ കൈവല്യത്തിലെ "ചിരിയോണം’ പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനംചെയ്തു. ​കൈവല്യം കുട്ടികൾ, അമ്മമാർ, കടലുണ്ടി ലയൺസ് ഗുൽമോഹർ ക്ലബ് കലാകാരന്മാർ എന്നിവരുടെ വിവിധ പരിപാടി അരങ്ങേറി. ഓണക്കോടിയും എംഎൽഎ സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എസ് അജിത അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ഒ ഭക്തവത്സലൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ തങ്കമണി, ക്ഷേമ സമിതി അധ്യക്ഷ ടി പി സലൂജ, ലയൺസ് ഗുൽമോഹർ പ്രസിഡന്റ് കോട്ടാകളത്തിൽ വാസു, കെ പി നാരായണൻ കുട്ടി, ബ്ലോക്ക് അംഗം റഹ്മത്തുള്ള തൊണ്ടിക്കോട് എന്നിവർ സംസാരിച്ചു. ബ്ലോക്ക് വികസന സമിതി അധ്യക്ഷൻ കെ ജയപ്രകാശ് സ്വാഗതവും ബ്ലോക്ക് അംഗം കെ ഗീത നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home