ad
Deshabhimani

ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: ജില്ലാമത്സരം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 28, 2026, 12:46 AM | 1 min read

കോഴിക്കോട്‌

കേരളത്തിന്റെ സാമൂഹ്യചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ജില്ലാതല മത്സരം വ്യാഴാഴ്‌ച മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും. സ്‌കൂള്‍തല മത്സരം രാവിലെ ഒമ്പതിനും കോളേജ്തല മത്സരം പകൽ 1.15നുമാണ്‌. വിദ്യാഭ്യാസ ജില്ലാ മത്സരങ്ങളില്‍ യോഗ്യത നേടിയ 30 ടീമുകളാണ് ജില്ലാതലത്തില്‍ മാറ്റുരക്കുക. 64 ടീമുകളാണ് കോളേജ്തല മത്സരത്തില്‍ പങ്കെടുക്കുക. ജില്ലാതലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ ഫെബ്രുവരി മൂന്നാം വാരം നടക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടും. സ്‌കൂള്‍തല ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക. കോളേജ്തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് മൂന്ന് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരുലക്ഷം രൂപയും ലഭിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായും ഉന്നത വിദ്യാഭ്യാസ വകുപ്പുമായും സഹകരിച്ചാണ് ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home