കുന്നുമ്മൽ സിഎച്ച്‌സിയിൽ പ്രഭാതഭക്ഷണം

കക്കട്ടിൽ
സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കുന്നുമ്മൽ മേഖലാ കമ്മിറ്റി കുന്നുമ്മൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു. മുൻ എംഎൽഎ കെ കെ ലതിക ഉദ്ഘാടനം നിർവഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രൻ അധ്യക്ഷനായി. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ചന്ദ്രൻ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ പി സി രവീന്ദ്രൻ, കെ കെ ദിനേശൻ, ജമാൽ മൊകേരി, കെ കെ കുഞ്ഞബ്ദുള്ള, കെ ലോഹിതാക്ഷൻ, കെ വിനോദൻ, മെഡിക്കൽ ഓഫീസർ സുനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ എന്നിവർ സംസാരിച്ചു. മുഹമ്മദ് കക്കട്ടിൽ സ്വാഗതവും എം കെ ലിന നന്ദിയും പറഞ്ഞു.









0 comments