ad
Deshabhimani

ബാങ്ക്‌ പണിമുടക്ക്‌ പൂർണം

ബാങ്ക് ജീവനക്കാർ എസ്‌ബിഐ മെയിൻ ബ്രാഞ്ചിനുമുന്നിൽ നടത്തിയ ധർണ പി കെ സന്തോഷ്‌ ഉദ്ഘാടനം ചെയ്യുന്നു

ബാങ്ക് ജീവനക്കാർ എസ്‌ബിഐ മെയിൻ ബ്രാഞ്ചിനുമുന്നിൽ നടത്തിയ ധർണ പി കെ സന്തോഷ്‌ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 28, 2026, 12:26 AM | 1 min read


കോഴിക്കോട്

പഞ്ചദിന ബാങ്കിങ്‌ നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച്‌ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് ജില്ലയിൽ പൂർണം. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും തമ്മിൽ 2023ൽ ഒപ്പുവച്ച കരാർ പ്രകാരം പഞ്ചദിന ബാങ്കിങ്‌ നടപ്പാക്കാമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും കേന്ദ്ര ഭരണവിഭാഗത്തിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇ‍ൗ സാഹചര്യത്തിലാണ്‌ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്കി പ്രതേിഷേധിച്ചത്‌.

ജില്ലയിൽ പണിമുടക്കിയ ജീവനക്കാർ മാനാഞ്ചിറയിൽ പ്രകടനം നടത്തി. എസ്‌ബിഐ മെയിൻ ബ്രാഞ്ചിനുമുന്നിൽ നടന്ന ധർണ സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. എഐബിഒസി ജില്ലാ സെക്രട്ടറി എം ആർ ഷാരോൺ അധ്യക്ഷനായി. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് അനന്തൻ നായർ, എൻസിബിഇ സംസ്ഥാന ജനറൽ സെക്രട്ടറി വി ഗിരീശൻ, എഐബിഇഎ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി നീതു വത്സൻ, ബിഇഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ബിഗേഷ് ഉണ്ണിയൻ, ഐഎൻബിഇഎഫ്‌ ജില്ലാ സെക്രട്ടറി എ ആർ അഭിജിത്ത്, ഐഎൻബിഒസി സംസ്ഥാന വൈസ് പ്രസിഡന്റ് ടി സോമൻ എന്നിവർ സംസാരിച്ചു. എഐബിഇഎ ജില്ലാ സെക്രട്ടറി ബോധിസത്വൻ കെ റെജി സ്വാഗതവും ബിഇഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ സനീഷ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home