ad
Deshabhimani

‘അർജുൻ എന്റെ മകൻ’ പ്രകാശിപ്പിച്ചു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ അമ്മ ഷീല കുറുവച്ചാലിൽ എഴുതിയ ‘അർജുൻ എന്റെ മകൻ’ പുസ്തകത്തിന്റെ പ്രകാശനം 
സാഹിത്യകാരൻ എം മുകുന്ദൻ എം വി ശ്രേയാംസ്‌കുമാറിന് നൽകി നിർവഹിക്കുന്നു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ അമ്മ ഷീല കുറുവച്ചാലിൽ എഴുതിയ ‘അർജുൻ എന്റെ മകൻ’ പുസ്തകത്തിന്റെ പ്രകാശനം 
സാഹിത്യകാരൻ എം മുകുന്ദൻ എം വി ശ്രേയാംസ്‌കുമാറിന് നൽകി നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 12:16 AM | 1 min read


കണ്ണാടിക്കൽ

ഷിരൂരിലെ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിൽവീണ് മരിച്ച ലോറി ഡ്രൈവർ അർജുന്റെ അമ്മ ഷീല കറുവച്ചാലിൽ രചിച്ച ‘അർജുൻ എന്റെ മകൻ’ പുസ്തകം പ്രകാശിപ്പിച്ചു. സാഹിത്യകാരൻ എം മുകുന്ദൻ മാതൃഭൂമി എംഡി എം വി ശ്രേയാംസ്‌കുമാറിന് ആദ്യപ്രതി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. പ്രസാധകരായ കേരള വിഷൻ പബ്ലിക്കേഷൻസ് മാനേജിങ്‌ ഡയറക്ടർ കെ ഗോവിന്ദൻ അധ്യക്ഷനായി. എം കെ രാഘവൻ എംപി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി എസ് ശ്രീധരൻപിള്ള മുഖ്യാതിഥിയായി. എഴുത്തുകാരൻ എ സുരേഷ് പുസ്തകം പരിചയപ്പെടുത്തി. കേരള വിഷൻ എഡിറ്റർ എൻ ഇ ഹരികുമാർ, കാർവാർ എംഎൽഎ സതീഷ്‌കൃഷ്ണ സെയ്ൽ, എ കെ എം അഷ്റഫ് എംഎൽഎ, മുൻ എംഎൽഎ എ പ്രദീപ്കുമാർ, മുൻ മേയർ ഡോ. ബീന ഫിലിപ്പ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ദുരിതാശ്വാസ പ്രവർത്തകൻ ഈശ്വർ മാൽപെ, പ്രിജേഷ് അച്ചാണ്ടി, ഷീല കറുവച്ചാലിൽ എന്നിവർ സംസാരിച്ചു. എംഎൽഎമാരായ സതീഷ് കൃഷ്ണ സെയ്ൽ, എ കെ എം അഷ്‌റഫ്, ദുരിതാശ്വാസ പ്രവർത്തകൻ ഈശ്വർ മാൽപേ എന്നിവരെ എം കെ രാഘവൻ എംപി പൊന്നാടയണിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home