ജില്ലാ സ്കൂൾ കലോത്സവം
അരങ്ങുണരുക 20 വേദികളിൽ

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സംഘാടകസമിതി രൂപീകരണ യോഗം കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്യുന്നു
കൊയിലാണ്ടി കൗമാര പ്രതിഭകൾ മാറ്റുരയ്‌ക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി. നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടിയിലാണ് മേള നടക്കുക. ഇരുപതോളം വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. മേളയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതിയായി. കൊയിലാണ്ടിയിലെ സ്പോർട്സ് കൗൺസിൽ സ്‌റ്റേഡിയമായിരിക്കും പ്രധാന വേദി. തൊട്ടടുത്തുള്ള ജിവി എച്ച്എസ്എസ്, കോതമംഗലം ജിഎൽപി സ്കൂൾ, പന്തലായനി ഹയർ സെക്കൻഡറി സ്കൂൾ, ഐസിഎസ് സ്കൂൾ, കൊരയങ്ങാട് തെരുവ്, മാരാമുറ്റം തെരുവ്, ആന്തട്ട ഗവ. യുപി തുടങ്ങിയവയാണ് പ്രധാന വേദികൾ. ജിവിഎച്ച്എസ്എസിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ സത്യൻ അധ്യക്ഷനായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് മുഖ്യാതിഥിയായി. ഹയർ സെക്കൻഡറി ആർഡിഡി ആർ ആർ രാജേഷ് കുമാർ, വിഎച്ച്എസ്‌സി അസി. ഡയറക്ടർ വി ആർ അപർണ, നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ നിജില പറവക്കൊടി, ഇ കെ അജിത്ത്, കെ ഷിജു, ചൈത്രാ വിജയൻ, എ അസീസ്, കെ ടി എം കോയ, എ സജീവ്കുമാർ, കെ എ ഇന്ദിര എന്നിവർ സംസാരിച്ചു. ഡിഡിഇ ടി അസീസ് സ്വാഗതവും പ്രിൻസിപ്പൽ എൻ വി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കാനത്തിൽ ജമീല എംഎൽഎ (ചെയർപേഴ്സൺ), നഗരസഭാ ചെയർപേഴ്സൺ കെ പി സുധ (വർക്കിങ് ചെയർമാൻ), വിദ്യാഭ്യാസ ഉപഡയറക്ടർ ടി അസീസ് (ജനറൽ കൺവീനർ), കെ സത്യൻ, നിജില പറവക്കൊടി, പി ബാബുരാജ്, വി കെ അബ്ദുൾ റഹ്മാൻ, ഷീബ മലയിൽ, സതി കിഴക്കയിൽ, എ എം സുഗതൻ, സി കെ ശ്രീകുമാർ, കെ കെ നിർമല, എ സജീവ് കുമാർ, എ ലളിത (വൈസ് ചെയർപേഴ്‌സൺമാർ), ആർ രാജേഷ് കുമാർ (റീജണൽ ഡയറക്ടർ, എച്ച്എസ്എസ് ), വി ആർ അപർണ (അസി. ഡയറക്ടർ, വിഎച്ച്എസ്‌സി), കെ അബ്ദുൾ നാസർ, അബ്ദുൾ ഹക്കീം, എൻ വി പ്രദീപ് കുമാർ (ജോ. കൺവീനർമാർ).










0 comments