എകെടിഎ ജില്ലാ സമ്മേളനം

ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി എം കെ പ്രകാശൻ ഉദ്ഘാടനംചെയ്യുന്നു
നന്മണ്ട തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ 5000 രൂപയായി ഉയർത്തണമെന്ന് ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ 25–-ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 15,000 രൂപ പ്രസവസഹായം ഒറ്റത്തവണയാക്കുക, പാചക വാതക വിലവർധന പിൻവലിക്കുക, ഇഎസ്ഐ ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു. സമ്മേളനം സംസ്ഥാന സെക്രട്ടറി എം കെ പ്രകാശൻ ഉദ്ഘാടനംചെയ്തു. ടി പി നസീബറായി അധ്യക്ഷയായി. എസ് പശുപാലൻ സംഘടനാ റിപ്പോർട്ടും സെക്രട്ടറി എം രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി കെ മധുസൂദനൻ, പി ഭാസ്‌കരൻ, എം രാമകൃഷ്ണൻ, പി കെ ലക്ഷ്മണൻ, പി വി ചന്ദ്രൻ, പി എം രവീന്ദ്രൻ, ടി ജനാർദനൻ, പി രാജൻ, ടി എം കുഞ്ഞിക്കണ്ണൻ, ഖദീജ ഹംസ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി പി നസീബ റായി (പ്രസിഡന്റ്), എം രാമകൃഷ്ണൻ (സെക്രട്ടറി), ഖദീജ ഹംസ (ട്രഷറർ).










0 comments