Deshabhimani

അക്ഷരമുറ്റം ജില്ലാമത്സരം നാളെ

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്
വെബ് ഡെസ്ക്

Published on Oct 11, 2025, 02:16 AM | 1 min read

കോഴിക്കോട്‌ ​അറിവിന്റെ ആഘോഷത്തിന് വേദിയുണരുന്നു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് ജില്ലാ മത്സരം 12ന് നടക്കാവ്‌ ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ ഒമ്പതിന് എഴുത്തുകാരി ജിസ ജോസ് ഉദ്ഘാടനം ചെയ്യും. ശാസ്ത്ര പാര്‍ലമെന്റ്, പ്രസംഗ മത്സരം എന്നിവയും ഇതോടൊപ്പം നടക്കും. വിജയികള്‍ക്ക് യഥാക്രമം 10,000, 5000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. സംസ്ഥാനതല വിജയികള്‍ക്ക് യഥാക്രമം ഒരുലക്ഷം, 50,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. രാവിലെ 8.30ന്‌ രജിസ്ട്രേഷൻ ആരംഭിക്കും.- ജില്ലാ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശാസ്ത്ര പാർലമെന്റിലേക്കുള്ള രജിസ്ട്രേഷൻ തുടരുകയാണ്. രാവിലെ 9.30നാണ്‌ ശാസ്‌ത്ര പാർലമെന്റ്‌. ജില്ലയിലെ ഹൈസ്കൂൾ –ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പങ്കെടുക്കാം. സിഡബ്ല്യുആർഡിഎം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ ശാസ്‌ത്ര പാർലമെന്റ്‌ ഉദ്ഘാടനം ചെയ്യും. ഡോ. പ്രസാദ് അലക്സ്, ഡോ. സാബു ജോസ് എന്നിവര്‍ ക്ലാസെടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവര്‍ https://aksharamuttam.deshabhimani.com/science-parliament/register എന്ന ലിങ്കിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home