എലത്തൂർ മണ്ഡലം അദാലത്ത്: പരിഗണിച്ചത് 908 പരാതികൾ
453 പരാതികൾ തീർപ്പാക്കി

മന്ത്രി എ കെ ശശീന്ദ്രൻ പരാതികൾ സ്വീകരിക്കുന്നു
കക്കോടി മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ എലത്തൂര്‍ മണ്ഡലത്തില്‍ നടത്തിയ 'കൂടെയുണ്ട്, കരുത്തായി കരുതലായി' പരാതി പരിഹാര അദാലത്തില്‍ പരിഗണിച്ചത് 908 പരാതികള്‍. ഇതില്‍ 453 പരാതികള്‍ അദാലത്തില്‍ തന്നെ തീര്‍പ്പാക്കിയതായി മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ കര്‍മോത്സുകരായി പ്രവര്‍ത്തിച്ചുവെന്നതിന്റെ തെളിവാണ് അദാലത്തിന്റെ വിജയമെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെയും ആറ് കോര്‍പറേഷന്‍ വാര്‍ഡുകളിലെയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അദാലത്തില്‍ പരാതികള്‍ പരിഹരിക്കാനെത്തി. അദാലത്തിലേക്ക് 715 പരാതികളാണ് നേരത്തെ ലഭിച്ചിരുന്നത്. 193 പരാതികള്‍ പുതുതായി ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ, സ്വയംഭരണ സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതല്‍. തദ്ദേശ സ്ഥാപനങ്ങള്‍ വഴി നേരിട്ടും ഇ ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.









0 comments