വനിതാദിന സെമിനാർ

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ സെമിനാർ കെ കെ ലതിക ഉദ്‌ഘാടനം ചെയ്യുന്നു
മലാപ്പറമ്പ്
വനിതാ ദിനത്തിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "സമത്വത്തിന്റെ സൂര്യോദയം’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു. വാട്ടർ അതോറിറ്റി സർക്കിൾ ഓഫീസ് പരിസരത്ത് നടന്ന സെമിനാറിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ എം ബീന അധ്യക്ഷയായി. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ പി ഉസ്മാൻ കോയ സംസാരിച്ചു. വനിതാ സബ് കമ്മിറ്റി കൺവീനർ എം ഇന്ദു സ്വാഗതവും ഇ കെ ശാലിനി നന്ദിയും പറഞ്ഞു.










0 comments