ഇതൊരു "പച്ചക്കറി'ക്കളം

പച്ചക്കറികൾകൊണ്ട് ഒരുക്കിയ ‘പൂക്കളം’
കോഴിക്കോട്
പച്ചക്കറികൊണ്ട് വേറിട്ട കളമൊരുക്കി പെരുമണ്ണ ദി വൈറ്റ് സ്‌കൂൾ ഇന്റർനാഷണൽ. സ്കൂളിലെ ടെന്നീസ് കോർട്ടിലാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പൂക്കൾക്ക് പകരം വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള പച്ചക്കറികൾ ഉപയോഗിച്ച് 10 മീറ്റർ വ്യാസമുള്ള ‘പൂക്കളം’ തീര്‍ത്തത്. ഓണാഘോഷത്തിന് തുടക്കംകുറിച്ച കാലംമുതൽ പൂക്കൾക്കുപകരം പച്ചക്കറികൾ ഉപയോഗിച്ച് കളമൊരുക്കുന്ന രീതി സ്കൂൾ പിന്തുടരുകയായിരുന്നു. വിദ്യാർഥികൾ വീടുകളിൽനിന്ന് കൊണ്ടുവന്ന പച്ചക്കറികളാണ് മെഗാ കളത്തിനായി ഉപയോഗിച്ചത്. ഭക്ഷ്യവസ്തുക്കൾ പാഴാക്കാതെ ആവശ്യക്കാരിലേക്ക് എത്തിക്കുക എന്ന ആശയമാണ് മുന്നാട്ടുവച്ചത്. പച്ചക്കറികൾ സ്കൂളിലെ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും പ്രദേശത്തെ നിർധന കുടുംബങ്ങൾക്കും വിതരണംചെയ്തു.










0 comments