ചട്ടവിരുദ്ധ നടപടി
ജ്വലിച്ചു, ആശമാരുടെ പ്രതിഷേധം

ആശാ വര്‍ക്കേഴ്സ് യൂണിയന്‍ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡിപിഎം, ഡിഎംഒ ഓഫീസ് ഉപരോധം സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യുന്നു---
കോഴിക്കോട്
പേരാമ്പ്ര പഞ്ചായത്തിലെ ആശാ വർക്കർമാർക്കെതിരെ ഭരണസമിതിയും ആരോഗ്യവകുപ്പും സ്വീകരിച്ച ചട്ടവിരുദ്ധ നടപടിക്കെതിരെ ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഡിപിഎം–ഡിഎംഒ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ആശാ വർക്കർമാരെ ഭീഷണിപ്പെടുത്താനും അവരുടെ അവകാശങ്ങൾ നിഷേധിക്കാനുമുള്ള നീക്കങ്ങൾക്കെതിരായ താക്കീതായി മാർച്ച്. സിവിൽ സ്‌റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ആശാ വർക്കർക്കെതിരെ എടുത്ത നടപടി പിൻവലിക്കുക, അനധികൃതമായി ആശമാരെ വാർഡ് മറ്റുന്നത് അവസാനിപ്പിക്കുക, കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ അനധികൃതമായി ആശയെ നിയമിച്ച നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങളുയർത്തിയ മാർച്ച് രാവിലെ എരഞ്ഞിപ്പാലത്തുനിന്നാണ് ആരംഭിച്ചത്. നൂറുകണക്കിനാളുകൾ പങ്കെടുത്ത മാർച്ച് സിഐടിയു ജില്ലാ പ്രസിഡന്റ് മാന്പറ്റ ശ്രീധരൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ ശ്രീജ അധ്യക്ഷയായി. ആശാ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി പി പ്രേമ, സിഐടിയു ജില്ലാ സെക്രട്ടറി പി കെ നാസർ, ടി സുനിത, റസീന, സുലഭ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സുനിത സ്വാഗതവും ജയശ്രീ നന്ദിയും പറഞ്ഞു.









0 comments