വി എസ് അനുസ്‌മരണം നാളെ *16 കേന്ദ്രങ്ങളിൽ

സിപിഐ എം
കോഴിക്കോട്
സിപിഐ എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസിന്റെ ഒന്നാം ചരമവാർഷികം ചൊവ്വാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ സമുചിതമായി ആചരിക്കും. 16 ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും ചേരും.
എകരൂരിൽ അനുസ്‌മരണ പരിപാടി സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസും ബാലുശേരിയിൽ ജില്ലാ സെക്രട്ടറി എം മെഹബൂബും ഉദ്‌ഘാടനംചെയ്യും. പറന്പിൽ ബസാറിൽ റെഡ് വളന്റിയർ മാർച്ചും പ്രകടനവും സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്‌കുമാറും പാറോപ്പടി ചേവായൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റിയംഗം വി വസീഫും മൊകേരിയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതികയും അന്പലപ്പടിയിൽ സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോമും ഉദ്‌ഘാടനംചെയ്യും.
ഫറോക്ക് ഏരിയയിൽ അരീക്കാടും സൗത്തിൽ സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തിലും കുന്നമംഗലത്ത് കട്ടാങ്ങലിലും തിരുവന്പാടിയിൽ കാരശേരി ജങ്‌ഷനിലും പേരാന്പ്ര കമ്യൂണിറ്റി ഹാൾ ഗ്രൗണ്ടിലുമാണ് പരിപാടി. പയ്യോളിയിൽ പള്ളിക്കരയിലും നാദാപുരത്ത് എടച്ചേരി കമ്യൂണിറ്റി ഹാളിലും ഒഞ്ചിയത്ത് നാദാപുരം റോഡിലും വടകരയിൽ വില്യാപ്പള്ളി ടൗണിലും കൊയിലാണ്ടിയിലും അനുസ്‌മരണം നടക്കും.










0 comments