‘ഋതം 26’ തുഞ്ചൻ മെമ്മോറിയൽ കോളേജ് ചാമ്പ്യന്മാർ

ഋതം 26 ചാമ്പ്യന്മാരായ തുഞ്ചൻ മെമ്മോറിയൽ കോളേജ് വിദ്യാർഥികൾ ദേവഗിരി കോളേജ് പ്രിൻസിപ്പൽ ഫാ. ബിജു ജോസഫിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു
കോഴിക്കോട്
സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി മലയാള വിഭാഗം സംഘടിപ്പിച്ച ‘ഋതം 2026' ദേശീയ സാഹിത്യോത്സവത്തിൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ കോളേജ് ഓവറോൾ ചാമ്പ്യൻമാരായി. കോളേജിൽ നടന്ന സമാപന ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. ഡോ. ബിജു ജോസഫ് ട്രോഫി വിതരണം ചെയ്തു. 14 മത്സരങ്ങളിൽ നിന്നായി 111 പോയന്റ് നേടിയാണ് തുഞ്ചൻ മെമ്മോറിയൽ വിജയികളായത്.കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് രണ്ടും ഫാറൂഖ് കോളേജ് മന്നും സ്ഥാനം നേടി. സമാപന ചടങ്ങിൽ ഫാ. സുനിൽ ജോസ് സ്വാഗതവും കെ സി സരിത നന്ദിയും പറഞ്ഞു. സാംസ്കാരിക പരിപാടിയിൽ ബിബിൻ ആന്റണി കാക്കാരിശ്ശി നാടകം പാഠവും അവതരണവും നടത്തി. ഋതത്തിന്റെ ഭാഗമായി പ്രഭാഷണങ്ങൾ, കവിയരങ്ങ്, പുസ്തകോത്സവം. സാഹിത്യ മത്സരങ്ങൾ, വിവിധ കലാപ്രകടനങ്ങൾ എന്നിവ അരങ്ങേറി.










0 comments