ad
Deshabhimani

ചങ്ങാത്തം ദൃശ്യഗീതത്തിന്‌ കാഴ്ചക്കാർ ലക്ഷങ്ങൾ

ചങ്ങാത്തം പോസ്റ്റർ
വെബ് ഡെസ്ക്

Published on May 22, 2026, 12:52 AM | 1 min read

നടുവണ്ണൂർ

സാമൂഹികക്ഷേമം പ്രമേയമാക്കി തയ്യാറാക്കിയ "ചങ്ങാത്തം’ ദൃശ്യഗീതം വൈറലായി. കാഴ്ചക്കാർ അതിവേഗം ലക്ഷങ്ങൾ കടന്ന് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കകം കാഴ്ചക്കാർ രണ്ടരലക്ഷമായി. ആൽബിൻ ക്രിയേഷൻസ് ഒരുക്കിയ ഈ ദൃശ്യഗീതം സംഗീതംചെയ്‌തിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. മുഹമ്മദ് സി അച്ചിയത്ത് ഗാനരചനയും പ്രജിത്ത് നടുവണ്ണൂർ കഥ, നിർമാണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നു. തീര്‍ത്ഥ സുഭാഷും ഹരിചന്ദന നടുവണ്ണൂരാണ് ഗാനമാലപിച്ചത്. കൈതപ്രം ദീപാങ്കുരനാണ് ഓര്‍ക്കസ്ട്രേഷൻ. എ ആർ കൃതിക, എസ് അലോപ, ആത്മിക റോസ്, ആഷിമ നന്ദ പ്രദീപ്, മാളവിക മനോജ്, സാൻമിയ ഷെറിൻ, എ എസ് ആദിയ, എ എസ് ആനിയ, സാവിത്രി നിർമ്മല്ലൂർ, സി സഫിയ, വി കെ സീനഭായ്, ജിംനേഷ്, വി കെ പ്രജോഷ്, രാജൻ കാവിൽ, ഡോ. കമൽ, അർജുൻ സാരംഗി, സുരേഷ് പാർവതീപുരം, മുഹമ്മദ് പേരാമ്പ്ര, ഹരിചന്ദന നടുവണ്ണൂർ, തീർത്ഥ സുഭാഷ്, ദേവാംഗ് കൈതപ്രം, ദീപാങ്കുരൻ കൈതപ്രം, കൈതപ്രം ദാമോദരൻ, പ്രജിത്ത് നടുവണ്ണൂർ, മുഹമ്മദ് സി അച്ചിയത്ത് എന്നിവർ അഭിനയിച്ചിരിക്കുന്നു. കാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് അബി കോട്ടൂരാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home