ലോട്ടറി ജിഎസ്ടി വർധന പിൻവലിക്കണം
ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്യുന്നു
കോഴിക്കോട്
ലോട്ടറിത്തൊഴിലാളികൾക്ക് ഇരുട്ടടിയായ ലോട്ടറി ജിഎസ്ടി വർധന പിൻവലിക്കണമെന്ന് ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ലോട്ടറിയുടെ ജിഎസ്ടി 40 ശതമാനമാണ് ഉയർത്തിയത്. ഇതുമൂലം ലോട്ടറിവിൽപ്പനയിലൂടെ ഉപജീവനം നടത്തുന്ന രണ്ടരലക്ഷത്തോളം തൊഴിലാളികളുടെ വരുമാനം കുത്തനെ കുറഞ്ഞു. തൊഴിലെടുത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും തീരുമാനിച്ചു.
കോഴിക്കോട് സരോജ് ഭവനിൽ കൺവൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി ദാസൻ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സി സി രതീഷ് സ്വാഗതം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ബി കെ ബാലകൃഷ്ണൻ, യൂണിയൻ ജില്ലാ ട്രഷറർ വി വേണുഗോപാൽ എന്നിവർ സംസാരിച്ചു.









0 comments