ഖാദി മഹോത്സവം നാളെ

കോഴിക്കോട്
മിഠായിത്തെരുവ് -അഖില ഭാരത ചർക്ക സേവാ സംഘം നൂറാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് സർവോദയ സംഘം സംഘടിപ്പിക്കുന്ന ഖാദി മഹോത്സവം വെള്ളി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 10ന് എം കെ രാഘവൻ എംപി ഉദ്‌ഘാടനംചെയ്യും. ഖാദി സ്പെഷ്യൽ റിബേറ്റ്, നവീന ബ്രാൻഡ് എന്നിവ അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്‌ഘാടനംചെയ്യും. ‘ഗാന്ധിജിയും ഗ്രാമീണ ജനതയും’ വിഷയത്തിൽ അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തും. കെ കേളപ്പൻ സർവോദയ അവാർഡ് സി ഹരിദാസിന് സമ്മാനിക്കും. തുടർന്ന് ആദര സമ്മേളനം. പകൽ ഒന്നരക്ക് സംവാദ സദസ്സ് കലിക്കറ്റ് സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് ചെയർ വിസിറ്റിങ് പ്രൊഫസർ ഡോ. ആർസു ഉദ്‌ഘാടനംചെയ്യും. പ്രസംഗമത്സരം, കവിയരങ്ങ്, പ്രഭാഷണം, ഉൽപ്പന്ന പ്രദർശനം, ചർക്കയിൽ നൂൽ നൂൽക്കൽ പ്രദർശനം, ഗാന്ധി ചിത്ര സാഹിത്യ പ്രദർശനം, മെഡിക്കൽ ക്യാമ്പ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 14 മുതൽ 19വരെ ഖാദിക്ക് 30ശതമാനം സ്പെഷ്യൽ റിബേറ്റ് നൽകും. കോഴിക്കോട് സർവോദയ സംഘം പ്രസിഡന്റ് കെ കെ മുരളീധരൻ, സെക്രട്ടറി എം കെ ശ്യാംപ്രസാദ്, ഖാദി മഹോത്സവം കൺവീനർ ടി ഷൈജു, ജി എം ഷിജിത്ത്, കെ എം വിജയപ്രകാശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments