ad
Deshabhimani

ബാങ്ക് ജീവനക്കാരുടെ ആഹ്ലാദപ്രകടനം

കേരളാ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി നടത്തിപ്പ് ചുമതല കേരളാ ബാങ്കിനെ ഏല്‍പ്പിക്കാനുള്ള  സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കോഴിക്കോട് റീജണല്‍ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രകടനവും യോഗവും  സനില്‍ ബാബു ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Feb 07, 2026, 01:03 AM | 1 min read

കോഴിക്കോട്

കേരള ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി നടത്തിപ്പ് ചുമതല കേരള ബാങ്കിനെ ഏല്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. കേരള ബാങ്ക് രൂപീകരണ കാലംമുതല്‍ കെബിഇഎഫ് ആവശ്യപ്പെട്ടിരുന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു പെന്‍ഷന്‍ നടത്തിപ്പ് ചുമതല സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍നിന്ന്‌ മാറ്റി കേരള ബാങ്കിനെ ഏല്‍പ്പിക്കണമെന്നത്. കേരള ബാങ്കില്‍നിന്ന്‌ വിരമിച്ചവരും നിലവില്‍ ജോലിചെയ്തുവരുന്നവരും ഉള്‍പ്പെടെ കേരള ബാങ്കിലെ ജീവനക്കാര്‍ക്കെല്ലാം ഏറെ പ്രയോജനകരമാകുന്ന തീരുമാനത്തിന് ചുക്കാന്‍ പിടിച്ച സഹകരണ വകുപ്പ് മന്ത്രിക്കും എൽഡിഎഫ്‌ സര്‍ക്കാരിനും കേരള ബാങ്ക് ഭരണസമിതിയ്ക്കും നന്ദി പ്രകടിപ്പിച്ചു. കേരള ബാങ്ക് കോഴിക്കോട് റീജണല്‍ ഓഫീസിന് മുമ്പില്‍ നടന്ന ആഹ്ലാദപ്രകടനവും യോഗവും ബിഇഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്‍ സനില്‍ ബാബു ഉദ്ഘാടനംചെയ്തു. കെബിഇഎഫ് ജില്ലാ പ്രസിഡന്റ് എം വി ധർമജന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി പി അഖില്‍ സ്വാഗതവും എ ആശ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home