ad
Deshabhimani

അന്ത്യാഭിവാദ്യമർപ്പിക്കാൻ പ്രമുഖരുടെ നീണ്ടനിര

കാനത്തിൽ ജമീല എംഎൽഎയുടെ മൃതദേഹം  അത്തോളി ചോയികുളത്തെ വീട്ടിലെത്തിച്ചപ്പോൾ  അവസാനമായി  കാണാൻ കാത്തുനിൽക്കുന്നവർ

കാനത്തിൽ ജമീല എംഎൽഎയുടെ മൃതദേഹം അത്തോളി ചോയികുളത്തെ വീട്ടിലെത്തിച്ചപ്പോൾ അവസാനമായി കാണാൻ കാത്തുനിൽക്കുന്നവർ

വെബ് ഡെസ്ക്

Published on Dec 03, 2025, 12:11 AM | 2 min read

കോഴിക്കോട്‌

എംഎൽഎയും ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും സിപിഐ എം കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയംഗവുമായ കാനത്തിൽ ജമീലയ്‌ക്ക്‌ അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരുടെ പ്രവാഹം. മൃതദേഹം പൊതുദർശനത്തിന്‌ വച്ച സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച്‌ കണാരൻ മന്ദിരത്തിലും കൊയിലാണ്ടി മുനിസിപ്പൽ ട‍ൗൺഹാളിലും അണ്ടിക്കോട്‌ മിയാമി കൺവൻഷൻ സെന്ററിലും വീട്ടിലുമെത്തിയാണ്‌ ജനകീയ സാരഥിക്ക്‌ അന്ത്യാഭിവാ

A long line of dignitaries to pay their last respectsദ്യം അർപ്പിച്ചത്‌. മന്ത്രിമാർ, വിവിധ രാഷ്‌ട്രീയ പാർടി നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ, സഹകാരികൾ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവരെത്തി. ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങിയാണ്‌ മൃതദേഹം കുനിയിൽക്കടവ്‌ ജുമാമസ്‌ജിദിൽ ഖബറടക്കിയത്‌. പൊതുദർശനത്തിനുവച്ച കേന്ദ്രങ്ങളിലെല്ലാം പ്രിയ സഖാവിന്‌ അഭിവാദ്യമേകി പാർടി പ്രവർത്തകരുടെ കണ്‌ഠങ്ങളിൽനിന്ന്‌ മുദ്രാവാക്യം വിളികളുയർന്നു. ഇല്ല, ഇല്ല മരിക്കുന്നില്ല, പ്രിയ സഖാവ്‌ മരിക്കുന്നില്ല. ജീവിക്കുന്നു ഞങ്ങളിലൂടെ. ​അന്ത്യാഭിവാദ്യമേകി 
എംഎൽഎമാരും
 ജനപ്രതിനിധികളും എംഎൽഎമാരായ കെ ടി ജലീൽ, പി നന്ദകുമാർ, പി പി ചിത്തരഞ്ജൻ, കെ പി കുഞ്ഞമ്മദ്‌കുട്ടി, ഇ കെ വിജയൻ, പി ടി എ റഹീം, കെ കെ രമ, ലിന്റോ ജോസഫ്‌, കെ എം സച്ചിൻദേവ്, പി മാമികുട്ടി, കെ പ്രേംകുമാർ, എം വിജിൻ, കെ പി മോഹനൻ, കെ ശാന്തകുമാരി, കെ ഡി പ്രസേനൻ, കെ വി സുമേഷ്‌, സി എച്ച്‌ കുഞ്ഞന്പു, യു പ്രതിഭ, സി കെ ആശ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി എന്നിവരെത്തി. ​അന്ത്യോപചാരമർപ്പിച്ച്‌ നേതാക്കൾ മുൻമന്ത്രി മാത്യു ടി തോമസ്‌, സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ടി വി രാജേഷ്‌, കെ കെ ലതിക, വി വസീഫ്‌, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി വിശ്വനാഥൻ, പി കെ മുകുന്ദൻ, സി ഭാസ്‌കരൻ, മാന്പറ്റ ശ്രീധരൻ‍, എം ഗിരീഷ്‌, എസ്‌ കെ സജീഷ്‌, പി നിഖിൽ, പി പി ചാത്തു, ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയാ സെക്രട്ടറിമാർ, സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ്‌, ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാർ, കെപിസിസി ജനറൽസെക്രട്ടറിമാരായ കെ ജയന്ത്‌, പി എം നിയാസ്‌, നേതാക്കളായ എൻ സുബ്രഹ്മണ്യൻ, കെ സി അബു, കെ എം അഭിജിത്‌, അബിൻ വർക്കി, ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഉമ്മർ പാണ്ടികശാല, എൻ സി അബൂബക്കർ, എൻസിപി ജില്ലാ പ്രസിഡന്റ്‌ മുക്കം മുഹമ്മദ്, എൽഡിഎഫ്‌ നേതാക്കളായ എം ആലിക്കോയ, എൻ കെ അബ്ദുൾ അസീസ്, മനയത്ത് ചന്ദ്രൻ, വി കുഞ്ഞാലി, പി ടി ആസാദ്‌, പി കിഷൻചന്ദ്‌ തുടങ്ങിയവരും മഹിളാ അസോസിയേഷൻ രംഗത്തെ സഹപ്രവർത്തകരായ ജില്ലാ സെക്രട്ടറി കെ പുഷ്പജ, പ്രസിഡന്റ്‌ ഡി ദീപ, എൻ സുകന്യ, പി കെ ശ്യാമള, പി കെ സൈനബ, ഇ പത്മാവതി, എൻ കെ രാധ, എം കെ നളിനി എന്നിവരും യുഎൽസിസിഎസ്‌ ചെയർമാൻ രമേശൻ പാലേരി, മുസ്‌തഫ കൊമ്മേരി, സിനിമ സീരിയൽ നടി ഉഷ ചന്ദ്രബാബു, ഒഡേപെക് ചെയർമാൻ കെ പി അനിൽ കുമാർ, ടി വി ബാലൻ, ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ, പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ ഇ പി മുഹമ്മദ്‌, സംസ്കൃതസർവകലാശാല മുൻ വൈസ്‌ ചാൻസലർ ജെ പ്രസാദ്‌, നാടൻപാട്ട് കലാകാരൻ ഗീരിഷ് ആമ്പ്ര തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home