ad
Deshabhimani

ആഹ്ലാദത്തിൽ നരിമട ഉന്നതിയിലെ 14 കുടുംബങ്ങൾ

‘ഇനിയിത് ഞങ്ങളുടെ ഭൂമി; നന്ദിയുണ്ട്‌’

a

കാരശേരി ചുണ്ടത്തുംപൊയിൽ നരിമട ഉന്നതിയിലെ ആദിവാസി കുടുംബങ്ങൾ പട്ടയം ഏറ്റുവാങ്ങി ലിന്റോ ജോസഫ് എംഎൽഎയ്ക്കും കലക്ടർ സ്നേഹിൽ കുമാർ സിങ്ങിനുമൊപ്പം

avatar
പി ചന്ദ്രബാബു

Published on Feb 27, 2026, 02:23 AM | 1 min read

മുക്കം

"കൊല്ലങ്ങളായി രേഖയോ അതിർത്തിയോ ഒന്നൂല്ലാതെ കിടന്നിരുന്ന ഞങ്ങളുടെ ഭൂമിയ്ക്ക്‌ പട്ടയം തന്ന ഗവൺമെന്റിനോടും എംഎൽഎയോടും ഏറെ നന്ദിയുണ്ട് സന്തോഷവും...’ ചുണ്ടത്തുംപൊയിൽ നരിമട കോളനിയിലെ നാടുകാണി സരോജിനിയുടെ വാക്കുകളിൽ കിടപ്പാടത്തിന്‌ പട്ടയം ലഭിച്ചതിന്റെ ആഹ്ലാദമാണ്‌.

സരോജിനിയെപോലെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഭൂമിയുടെ അവകാശികളായതിന്റെ സന്തോഷത്തിലാണ് കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ വില്ലേജിലെ ചുണ്ടത്തുംപൊയിൽ നരിമട ഉന്നതിയിലെ ആദിവാസി കുടുംബങ്ങൾ.

ആദിവാസി മുതുവൻ വിഭാഗക്കാരായ 14 കുടുംബങ്ങളാണ് നരിമട ഉന്നതിയിൽ താമസിക്കുന്നത്. ഇവർക്കെല്ലാവർക്കും ഭൂമിത്ര പദ്ധതിയിൽ വ്യാഴാഴ്ച പട്ടയം ലഭിച്ചു. അന്യാധീനപ്പെട്ട് കൃത്യമായ അതിർത്തിയോ രേഖയോ ഒന്നുമില്ലാതെ കിടന്ന ഭൂമിയ്ക്ക് പട്ടയം വേണമെന്ന ഇവരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. "ഈ സർക്കാർ ഉള്ളതുകൊണ്ടാണ് ഞങ്ങൾക്ക് ഇപ്പോ പട്ടയം കിട്ടിയത്’ എന്ന് അവർ ഒന്നടങ്കം പറയുന്നു.

ലിന്റോ ജോസഫ് എംഎൽഎയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കുടുംബങ്ങൾക്ക് പട്ടയം ലഭ്യമായത്. നാടുകാണി സരോജിനി, കുഞ്ഞൻ നാടുകാണി, ബാബു നാടുകാണി ശാന്ത പുന്നക്കടവ്, സരോജിനി പുന്നക്കടവ്, ബിന്ദു നരിമടക്കൽ, മാലതി പുന്നക്കടവ്, പ്രകാശൻ നരിമടക്കൽ, മാണി നരിമടക്കൽ, മാണി പൊന്നേരി പൊയിൽ, സുമതി പൊന്നെരിപൊയിൽ, തിരുമാല പുന്നക്കടവ്, രാജൻ പുന്നക്കടവ്, ഓമന പടിഞ്ഞാറെ കുഴുമാന്തണ്ണി എന്നിവരാണ് വ്യാഴാഴ്‌ച പട്ടയമേളയിൽ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിൽനിന്ന്‌ പട്ടയം ഏറ്റുവാങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home