ജനപക്ഷ ബദൽ നയങ്ങളുടെ തുടർച്ചയ്ക്കായി അണിനിരക്കുക

എൻജിഒ യൂണിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച സുഹൃദ് സമ്മേളനം കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു
കൊയിലാണ്ടി
ജനപക്ഷ ബദൽ നയങ്ങളുടെ തുടർച്ചയ്ക്കായി അണിനിരക്കാൻ കേരള എൻജിഒ യൂണിയൻ 63-ാം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ വെല്ലുവിളിച്ച് ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കുന്ന, കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികളെ ചെറുക്കാനും നവകേരള നിർമിതിയിൽ പങ്കാളികളാകാനും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗൺഹാളിൽ നടക്കുന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന സുഹൃദ് സമ്മേളനം കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി സജിത്ത്കുമാർ അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് വി അനുരാജ്, കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, കെജിഎൻഎ ജില്ലാ സെക്രട്ടറി പി പ്രജിത്ത്, എകെജിസിടി ജില്ലാ സെക്രട്ടറി ഡോ. സി വി ഷാജി, എകെപിസിടിഎ ജില്ലാ പ്രസിഡന്റ് സി കെ അനസ്, എൻടിഇഒ ജില്ലാ സെക്രട്ടറി കെ സന്ദീപ്, ബിഇഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി വി പി രാഗിഷ, ബിഎസ്എൻഎൽഇയു ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ, കെഡബ്ല്യുഎഇയു ജില്ലാ സെക്രട്ടറി കെ കെ വിജയൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ദൈത്യേന്ദ്രകുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി സി ഷജീഷ് കുമാര്‍ നന്ദിയും പറഞ്ഞു. സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ശരൺദാസ് പി (താമരശേരി), പി ഷെൽമ (മെഡിക്കല്‍ കോളേജ്), പി സ്വരാജ് (സിവില്‍ സ്റ്റേഷ ന്‍), ടി ഷീബ (ചാലപ്പുറം), കെ ശ്രുതി (സിറ്റി), കെ കെ സ്റ്റെനിജ (വെസ്റ്റ്ഹില്‍), എം എം മിനീഷൻ (കൊയിലാണ്ടി), വി ഷീജ (പേരാമ്പ്ര), കെ നിഖിൽ രാജ് (വടകര), ടി പി ജനീഷ് (നാദാപുരം) എന്നിവർ പങ്കെടുത്തു. സംസ്ഥാന ട്രഷറർ വി കെ ഷീജ മറുപടി പറഞ്ഞു.










0 comments