ad
Deshabhimani

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്: സ്‌കൂൾ മത്സരം 16ന്‌

a
വെബ് ഡെസ്ക്

Published on Aug 29, 2025, 12:32 AM | 1 min read

കോഴിക്കോട്‌

സ്കൂൾ വിദ്യാർഥികൾക്കായി ദേശാഭിമാനി ഒരുക്കുന്ന ‘അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് ’ 14–ാം സീസണിന്റെ സ്കൂൾതല മത്സരങ്ങൾ സെപ്തംബർ 16ന് നടക്കും. വിദ്യാർഥി പങ്കാളിത്തത്താൽ ഏഷ്യയിലെ ഏറ്റവും വലിയ ടാലന്റ്‌ ഫെസ്‌റ്റായി മാറിയ അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിൽ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക്‌ പങ്കെടുക്കാം. സ്കൂൾതല മത്സരം 16ന് ഉച്ചക്ക് രണ്ടിനാണ്‌. മത്സരത്തിൽ പങ്കെടുക്കാൻ സ്കൂളുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. www.deshabhimani.com എന്ന ദേശാഭിമാനി വെബ്സൈറ്റിൽ സ്കൂൾ കോഡ് ഉപയോഗിച്ച് സ്കൂളുകൾ രജിസ്റ്റർ ചെയ്യാം. സെപ്‌തംബർ 10വരെ രജിസ്‌ട്രേഷന്‌ അവസരമുണ്ട്‌.

വിദ്യാലയങ്ങളിൽനിന്ന്‌ ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ ഉപജില്ലയിലേക്ക് യോഗ്യത നേടും. സ്കൂൾതല വിജയികൾക്ക് സർട്ടിഫിക്കറ്റ്, പുസ്‌തകം എന്നിവ സമ്മാനമായി ലഭിക്കും.

ഉപജില്ല, ജില്ല –സംസ്ഥാന മത്സരവിജയികൾക്ക് സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ്, മെമെന്റോ എന്നിവ സമ്മാനമായി നൽകും. ടാലന്റ്‌ ഫെസ്‌റ്റിന്റെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പ്രസംഗമത്സരവും ജില്ലാതലത്തിൽ സയൻസ് പാർലമെന്റ്‌ എന്നിവയും നടത്തും. ഉപജില്ലാ മത്സരം സെപ്‌തംബർ 27നും ജില്ലാ അക്ഷരമുറ്റം ഒക്ടോബർ 12നുമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home