ad
Deshabhimani

വനിതകൾക്ക് പദ്ധതിയുമായി 
ചേളന്നൂർ ബ്ലോക്ക്

ഹിറ്റാകാൻ പിങ്ക് ഫിറ്റ്നസ് സെന്ററുകൾ

a

പുന്നശേരിയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ- പിങ്ക് ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്ത 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി സെന്ററിലെത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Jun 04, 2025, 12:33 AM | 1 min read

കാക്കൂർ

വനിതകളെ ശാരീരികമായും മാനസികമായും കൂടുതല്‍ കരുത്തരാക്കാന്‍ അത്യാധുനിക വനിത -പിങ്ക് ഫിറ്റ്‌നസ് സെന്ററുകളുമായി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്. വ്യായാമം ചെയ്യാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ അവസരം ഒരുക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ ആദ്യമായാണ് ഒരു ബ്ലോക്കില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലെ വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ‘യെസ് അയാം' വനിത- പിങ്ക് ഫിറ്റ്‌നസ് സെന്ററുകള്‍ ആരംഭിച്ചത്. നിലവില്‍ ബ്ലോക്ക് പരിധിയിലെ നരിക്കുനി, കക്കോടി, കാക്കൂര്‍ പഞ്ചായത്തുകളില്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നന്മണ്ടയില്‍ ഉടന്‍ ആരംഭിക്കും. സ്ത്രീകള്‍ക്ക് ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മികച്ച ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായകരമാവുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയത്.

പുതുതായി കാക്കൂര്‍ പഞ്ചായത്തിലെ പുന്നശേരിയില്‍ ആരംഭിച്ച ഫിറ്റ്‌നസ് സെന്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ അധ്യക്ഷനായി. കാക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി മുഖ്യാതിഥിയായി. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പന്‍കണ്ടി, സ്ഥിരംസമിതി അധ്യക്ഷരായ സുജ അശോകന്‍, സര്‍ജാസ് കുനിയില്‍, കാക്കൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ മണങ്ങാട്ട്, സ്ഥിരംസമിതി അധ്യക്ഷരായ ഗഫൂര്‍, ജൂന, ബ്ലോക്ക് ഡിവിഷന്‍ അംഗം മോഹനന്‍ വേലന്‍കണ്ടി, വനിതാ-ശിശു വികസന ഓഫീസ് ക്ലര്‍ക്ക് രഞ്ജിത്ത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബീന, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home