ad
Deshabhimani

വികസന വഴിയിലൂടെ 
വിജയത്തിലേക്ക്‌...

a
avatar
ശ്രീനിവാസൻ 
ചെറുകുളത്തൂർ

Published on Mar 30, 2026, 12:38 AM | 2 min read

കുന്നമംഗലം

തെരഞ്ഞെടുപ്പ്‌ തിരക്കിനിടയിൽ കുന്നമംഗലത്തൂടെ ഒരു 15 വർഷത്തിനും പുറകോട്ടൊന്ന്‌ യാത്ര ചെയ്യാം. കമീഷൻ വ്യവസ്ഥയിൽ എംഎൽഎ ഫണ്ട് വീതിച്ച് നൽകലല്ലാതെ മറ്റൊന്നും നടക്കാത്ത മണ്ഡലവും അന്നാട്ടിലെ പൊറുതിമുട്ടിയ ജനങ്ങളെയും അവിടെ കാണാനാവും. വര്യട്ട്യാക്കിലെ ഗവ. ഗസ്റ്റ്ഹൗസിലെ ശീതീകരിച്ച മുറിയിലിരുന്ന് കരാറുകാർക്ക് ഫണ്ട് വീതംവച്ച് നൽകിയ ആ കാലം. അടിസ്ഥാന വികസനത്തിലടക്കം ഒരടയാളം പോലുമില്ലാതെ മുഖ്യധാരയിൽനിന്ന് കുന്നമംഗലത്തെ പിറകോട്ടാക്കിയ നിരാശയുടെയും നാണക്കേടിന്റെയും കാലം.

പക്ഷേ 2011ൽ പി ടി എ റഹീം എംഎൽഎയായി എത്തിയതോടെ സീൻ ആകെ മാറി. പിന്നീടുണ്ടായത് വികസന ചരിത്രം. എംഎൽഎ ഓഫീസുണ്ടായി. ഏത് സമയവും സമീപിക്കാവുന്ന ജനപ്രതിനിധിയായി പി ടി എ റഹീം മാറി. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും സ്കൂളുകളും ആരോഗ്യ സ്ഥാപനങ്ങളും കളിക്കളങ്ങളും വൈദ്യുതി സബ്സ്റ്റേഷനുകളും സർക്കാർ കോളേജും ഐടിഐയും ഫയർസ്റ്റേഷനുമൊക്കെയായി കുന്നമംഗലം കുതിച്ചു. ജനങ്ങളുടെ സുഖദുഃഖങ്ങളിലെല്ലാം എംഎൽഎ പങ്കാളിയായി.

കിഫ്ബി കൂടി എത്തിയതോടെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പി ടി എ റഹീം പ്രവർത്തനങ്ങളിലൂടെ എൽഡിഎഫിന്റെ വികസന കാഴ്ചപ്പാടും പ്രവർത്തന മികവും എന്തെന്ന് കാണിച്ചു കൊടുക്കുകയായിരുന്നു. 2001 മുതൽ 2011 വരെയുള്ള കാലത്ത്‌ മുരടിച്ച മണ്ഡലത്തെ തിരിച്ചുപിടിച്ച റഹീം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 2762 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് സാധ്യമാക്കിയത്. സമാനതകളില്ലാത്ത വികസനം നടപ്പാക്കിയ ആത്മവിശ്വാസത്തിൽ പി ടി എ റഹീം നാലാമതും വോട്ട്‌ ചോദിക്കുന്പോൾ നിങ്ങളല്ലാതെ മറ്റാരെന്നാണ്‌ നാടിന്റെ മറുചോദ്യം...

വികസന മുന്നേറ്റങ്ങളാകട്ടെ നാട്ടുകാർക്ക് അനുഭവസാക്ഷ്യമാകുമാറ് തലയുയർത്തി എങ്ങും കാണാം. കൂളിമാട് പാലം, എളമരം പാലം, ചെട്ടിക്കടവ് പാലം, മുഴാപ്പാലം, കാക്കേരി പാലം, മൊയോട്ടക്കടവ് പാലം എന്നിവ പണി പൂർത്തീകരിച്ചവയാണ്‌. 12 സർക്കാർ സ്കൂളുകൾക്ക്‌ 34.95 കോടി രൂപ വിനിയോഗിച്ച് മനോഹരമായ കെട്ടിടങ്ങൾ നിർമിച്ചു. ഓരോ തവണയും റഹീം ഭൂരിപക്ഷം കൂട്ടി ജനമനസ്സുകളിൽ ഇടംനേടുന്നതും ഇ‍ൗ വികസന വഴിയിലൂടെയാണ്‌...

ലീഗിന്റെ പൊന്നാപുരം കോട്ടയായ കൊടുവള്ളിയിൽ കാരാട്ട് റസാഖിനോട് സ്വന്തം മണ്ഡലത്തിൽ തോൽക്കേണ്ടി വന്ന ലീഗ് ജില്ലാ പ്രസിഡന്റ്‌ എം എ റസാഖ് ആണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ വി കെ സജീവനാണ് എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home