കോർപറേറ്റ് ചൂഷണത്തിനെതിരെ പോർമുഖം തുറക്കണം-: എ എ റഹീം

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് മുക്കം ടൗണിൽ നടന്ന യുവജനറാലി
മുക്കം മോദി സർക്കാർ "ഭാരതാംബയെ കോർപറേറ്റുകൾക്ക് വിൽക്കുകയാണെന്നും കോർപറേറ്റുകളുടെ ക്രൂരമായ ചൂഷണങ്ങൾക്കെതിരെ ശക്തമായ പോർമുഖം തുറക്കണമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് മുക്കം ടി പി ദാസൻ നഗറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പൗരനായി തുടരാൻ അതിജീവനത്തിന് പൊരുതിനിൽക്കേണ്ട കാലമാണിത്. മതത്തിന്റെ പേരിൽ മനുഷ്യർക്ക് പൗരത്വംവരെ നഷ്‌ടപ്പെടുന്നു. ഇത്തരം നവ ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാർ സംഘപരിവാറിന്റെ ബി ടീമായി മാറുകയാണ്. വാക്കിൽ നെഹ്റുവിയൻ ലെഫ്റ്റും മനസ്സിൽ സവർക്കറുമുള്ള മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. തലസ്ഥാന നഗരത്തിൽ ഇടനിലക്കാരെക്കൊണ്ട് നടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും 10 വർഷംകൊണ്ട് നേടിയ അഴിമതിരഹിത കേരളമെന്ന പ്രശസ്തി നഷ്ടമായതായും അദ്ദേഹം പറഞ്ഞു.











0 comments