മന്ത്രി വീണാ ജോർജിനെതിരെ ആക്രമണം
നാടാകെ പ്രതിഷേധം

മന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ പ്രകടനം നടത്തുന്നു
കോഴിക്കോട്
മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു നേതൃത്വത്തിൽ നടന്ന ആക്രമണത്തിനെതിരെ ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. സിപിഐ എം നേതൃത്വത്തിൽ ബ്രാഞ്ചുകളിലും ലോക്കൽ കേന്ദ്രങ്ങളിലും ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. മന്ത്രിക്കെതിരെയുണ്ടായ ഹീനമായ ആക്രമണത്തെ മുഴുവൻ ജനവിഭാഗങ്ങളെയും അണിനിരത്തി ചെറുക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, മഹിള അസോസിയേഷൻ എന്നിവയടക്കമുള്ള വർഗ ബഹുജനസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എൽഡിഎഫ് നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധം സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. പി കെ നാസർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി മോഹനൻ, കെ ബൈജു എന്നിവർ സംസാരിച്ചു. പി നിഖിൽ സ്വാഗതം പറഞ്ഞു. മുതലക്കുളത്ത് നിന്നാരംഭിച്ച പ്രതിഷേധം മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ഡിവൈഎഫ്ഐ നേതൃത്വത്തിൽ നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ്, കെ അരുൺ, ദിപു പ്രേംനാഥ് പി അതുൽ, ആർ ഷാജി, എം വി നീതു, അമിത പ്രദീപ് എന്നിവർ സംസാരിച്ചു. യൂത്ത് സെന്ററിൽ നിന്നാരംഭിച്ച പ്രകടനം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. എന്‍ജി ഒ യൂണിയന്റെ നേതൃത്വത്തിലും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണവ് രാജ്, നൃദുൽ, അനുരാഗ്, ഹാദിഖ്, അനന്തു, ആദർശ് എന്നിവർ നേതൃത്വം നൽകി.










0 comments