ad
Deshabhimani

മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കം

ഇനി മൂന്നുനാൾ പുഴകളിൽ ആവേശം

a

മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കംകുറിച്ച് കോടഞ്ചേരിയിൽ നടന്ന ഘോഷയാത്ര

avatar
പി ചന്ദ്രബാബു

Published on Jul 31, 2026, 01:08 AM | 1 min read

കോടഞ്ചേരി

വർണാഭമായ വിളംബര ഘോഷയാത്രയോടെയും കയാക്കർമാരെ വരവേറ്റും 12-ാമത് മലബാർ റിവർ ഫെസ്റ്റിവലിന് കോടഞ്ചേരിയിൽ തുടക്കം. ഘോഷയാത്ര മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനംചെയ്തു. സി കെ കാസിം എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അംബിക മംഗലത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു താന്നിക്കാക്കുഴി, ജിതിൻ പല്ലാട്ട്, ബോബി ഷിബു, കെകെസിഎ പ്രസിഡന്റ് അനിൽ ബോസ്, കെഎപിടിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിനു കുര്യാക്കോസ് എന്നിവർ സംസാരിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അന്നക്കുട്ടി ദേവസ്യ സ്വാഗതം പറഞ്ഞു.

അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ ഔദ്യോഗികമായി വെള്ളിയാഴ്‌ച രാവിലെ തുടങ്ങും. കുത്തിയൊഴുകുന്ന ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും ആവേശത്തുഴയെറിഞ്ഞ് ജലസാഹസികതയുടെ വിസ്മയക്കാഴ്ചകളുമായി മൂന്ന് ദിവസം കയാക്കർമാർ തുഴയെറിയും. ഒളിമ്പിക് മത്സരയിനങ്ങളായ പുരുഷ-–വനിത സ്ലാലം, എക്സ്‌ട്രീം സ്ലാലം എന്നിവ ചാലിപ്പുഴയിലും ഡൗൺ റിവർ, ബോട്ടർ ക്രോസ്, സൂപ്പർ ഫൈനൽ എന്നിവ ഇരുവഴിഞ്ഞിയിലും നടത്തും. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ത്രിതല പഞ്ചായത്തുകളും ചേർന്നാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home