പാതിവില തട്ടിപ്പ് വിവാദം
നുണപ്രചാരണം പ്രതിരോധിക്കുമെന്ന് സിപിഐ എം പ്രതിഷേധ കൂട്ടായ്മ

പുറമേരിയിൽ നടന്ന സിപിഐ എം പ്രതിഷേധ കൂട്ടായ്മ എം മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു
നാദാപുരം
യുഡിഎഫും സിപിഐ എം വിരുദ്ധരും ചേർന്ന് പുറമേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടത്തുന്ന വ്യക്തിഹത്യയും അപവാദ പ്രചാരണവും പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പാതിവില തട്ടിപ്പിൽ പാർടിയെ പഴിചാരാൻ നോക്കേണ്ടെന്നും സിപിഐ എം ഇരകൾക്കൊപ്പം നിൽക്കുമെന്നും ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. പുറമേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി നിധീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചാത്തു, ഏരിയ സെക്രട്ടറി മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗം കൂടത്താങ്കണ്ടി സുരേഷ്, വി പി കുഞ്ഞികൃഷ്ണൻ, കെ കെ ദിനേശൻ പുറമേരി എന്നിവർ സംസാരിച്ചു.









0 comments