ad
Deshabhimani

സ്വകാര്യ ബസ് തൊഴിലാളി 
പണിമുടക്ക് പൂർണം

വടകര പുതിയ ബസ് സ്റ്റാൻഡിൽനിന്ന്‌ കെഎസ്ആർടിസിയിൽ കയറുന്നവർ
വെബ് ഡെസ്ക്

Published on Jul 05, 2025, 02:37 AM | 1 min read

വടകര ദേശീയപാത സർവീസ് റോഡ് ഉൾപ്പെടെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് താലൂക്കിൽ പൂർണം. ദീർഘ ദൂര ബസുകളെല്ലാം മൂരാട് പാലത്തിനുസമീപവും മാഹിയിലും സർവീസ് അവസാനിപ്പിച്ചു. വടകര പുതിയ ബസ് സ്റ്റാൻഡിൽ നിന്നുള്ള യാത്രക്കാർ ദുരിതത്തിലായി. കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് നടത്തിയത് യാത്രക്കാർക്ക് തുണയായി. വടകര ഓപ്പറേറ്റിങ് സെന്ററിൽ നിന്ന്‌ വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി 23 ഷെഡ്യൂൾ സർവീസ് നടത്തി. വടകര–--നാദാപുരം–-തൊട്ടിൽപ്പാലം റൂട്ടിൽ തൊട്ടിൽപ്പാലം ഡിപ്പോയിലെ നാലു ബസുകളും അധിക സർവീസ് നടത്തി. പേരാമ്പ്ര, തിരുവള്ളൂർ, പയ്യോളി, കൊയിലാണ്ടി, വില്യാപ്പള്ളി, തണ്ണീർപന്തൽ എന്നിവിടങ്ങളിലേക്ക് പാരലൽ ജീപ്പ് സർവീസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home