ad
Deshabhimani

ക്വാണ്ടം സെഞ്ച്വറി സയൻസ് എക്സിബിഷൻ

കാണാം സൂക്ഷ്മ ഭൗതിക പ്രപഞ്ചത്തിലെ കാഴ്ചകൾ

a

മകൻ ഹാമിദ് റൂമിയെ തോളിലേറ്റി പ്രദർശനം കാണുന്ന യുവ പീഡിയാട്രീഷൻ ഡോക്ടർ ആഷിക് സൈനുദ്ദീനും ഭാര്യ ഡോ.ഫാത്തിമയും

avatar
ശ്രീനിവാസൻ 
ചെറുകുളത്തൂർ

Published on Dec 29, 2025, 01:49 AM | 1 min read

കോഴിക്കോട്

സ്പെക്ടോമീറ്ററുകൾ വഴി നിങ്ങൾ ആറ്റോമിക് സ്പെക്ട്രങ്ങൾ കണ്ടിട്ടുണ്ടോ? പീരിയോഡിക് ടേബിളിലെ എത്ര മൂലകങ്ങൾ കണ്ടിട്ടുണ്ട്? ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര പരീക്ഷണശാലയിലൂടെ വെർച്ചൽ ടൂർ പോയിട്ടുണ്ടോ? രാമൻ പ്രഭാവം നേരിൽ കണ്ടിട്ടുണ്ടോ? മയിൽപ്പീലി തിളക്കത്തിന്റെ സൂക്ഷ്മ രഹസ്യം എന്താണെന്നറിയുമോ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ ഒട്ടും വൈകേണ്ട കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഹയർസെക്കൻഡറി സ്കൂളിൽ 31 വരെ നടക്കുന്ന ക്വാണ്ടം സെഞ്ച്വറി സയൻസ് എക്സിബിഷനിലേക്ക് വന്നോളു. സൂക്ഷ്മ പ്രപഞ്ചത്തിലെ സ്ഥൂല കാഴ്ചകൾ ഇവിടെ കാണാം.

ഐക്യരാഷ്ട്രസഭ ക്വാണ്ടം സയൻസിന്റെയും സാങ്കേതികവിദ്യയുടെയും വർഷമായി ആഘോഷിക്കുന്ന സന്ദർഭത്തിലാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും അതിന്റെ സയൻസ് ഓൺലൈൻ പോർട്ടലായ ലൂക്കയും ചേർന്ന്‌ എക്സിബിഷനുകൾ സംഘടിപ്പിച്ചത്. ക്വാണ്ടം സയൻസ് മനോഹരമായ രൂപകൽപ്പനയിൽ വിദ്യാർഥികളിലേക്കും സാധാരണക്കാരിലേക്കും എത്തിക്കാനാണ് ക്വാണ്ടം പൂച്ചയുടെ കേരള പര്യടനം ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് 50 രൂപയും വിദ്യാർഥികൾക്ക് 30 രൂപയുമാണ് പ്രവേശന ഫീസ്. കോളേജുകളും ഹയർ സെക്കൻഡറി സ്കൂളുകളും മുൻകൂട്ടി ബുക്ക് ചെയ്താണ് പ്രദർശനം കാണാനെത്തുന്നത്.

ആളുകളെ സ്വാഗതം ചെയ്യുന്നത് ക്വാണ്ടം സയൻസ് വിശദീകരിക്കുന്നത്‌ എർവിൻ ഷ്രോഡിഞ്ചർ ആവിഷ്കരിച്ച ക്വാണ്ടം പൂച്ചയാണ്. പ്രദർശനത്തിന്റെ ഭാഗമായി ശാസ്ത്ര പ്രഭാഷണങ്ങളും ചർച്ചകളും പുസ്തക പ്രകാശനങ്ങളും സമതാ ഉൽപ്പന്നങ്ങളുടെയും പുസ്തകങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്‌. ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞരുടെ സംഭാവനകൾ പരിചയപ്പെടുത്തുന്ന ശില്പങ്ങൾ, ഇൻസ്റ്റലേഷൻ പ്രത്യേക പെയിന്റിങ്ങുകൾ തുടങ്ങിയവ പ്രദർശനത്തിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home