ad
Deshabhimani

ഇഡിയുടെ രാഷ്‌ട്രീയവേട്ട

ജനരോഷം ജ്വലിച്ചു 
കൂട്ടായ്‌മയിൽ

പ്രതിപക്ഷ നേതാവ് പിണറായി വിജയന് നേരെ ഇ ഡി നടത്തുന്ന രാഷ്ട്രീയവേട്ടക്കെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കിഡ്സണ്‍ കോര്‍ണറില്‍ പ്രതിഷേധിക്കുന്നു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന് നേരെ ഇ ഡി നടത്തുന്ന രാഷ്ട്രീയവേട്ടക്കെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കിഡ്സണ്‍ കോര്‍ണറില്‍ പ്രതിഷേധിക്കുന്നു.

വെബ് ഡെസ്ക്

Published on May 30, 2026, 02:02 AM | 1 min read

കോഴിക്കോട്‌ ഇഡിയുടെ രാഷ്ട്രീയവേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കോഴിക്കോട്‌ ജനകീയ പ്രതിഷേധ കൂട്ടായ്‌മ. ജനനേതാക്കളേയും പ്രസ്ഥാനത്തേയും തകർക്കാനുള്ള ഭരണകൂട ഭീകരതയെ ചെറുത്തുതോൽപ്പിക്കുമെന്ന്‌ പ്രഖ്യാപിച്ചായിരുന്നു ഉജ്വല പ്രതിഷേധ സംഗമം. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെയുള്ള ഇഡി റെയ്‌ഡ്‌ ബിജെപി–കോൺഗ്രസ്‌ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന്‌ കൂട്ടായ്‌മ വ്യക്തമാക്കി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസ്‌ എംഎൽഎയുടെ വീട്ടിൽ നടന്ന ഇഡി റെയ്‌ഡിലും പ്രതിഷേധമുയർത്തി. എൽഐസി കോർണറിൽ നടന്ന കൂട്ടായ്‌മയിൽ നൂറുകണക്കിന്‌ ബഹുജനങ്ങൾ അണിനിരന്നു. രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് നയവും തുറന്നുകാട്ടിയായിരുന്നു പ്രതിഷേധം. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്‌ ഉദ്‌ഘാടനംചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ്‌ അധ്യക്ഷനായി. ആർജെഡി സംസ്ഥാന സെക്രട്ടറി കെ ലോഹ്യ, ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ്‌ ദേവർകോവിൽ, നാഷണൽ ലീഗ്‌ സംസ്ഥാന സെക്രട്ടറി എൻ കെ അബ്ദുൾ അസീസ്‌, ഐഎസ്‌ജെഡി നേതാവ്‌ പി ടി ആസാദ്‌, കോൺഗ്രസ്‌ എസ്‌ നേതാവ്‌ സി പി ഹമീദ്‌ എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ ജില്ലാ കൺവീനർ മുക്കം മുഹമ്മദ്‌ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home