ചുരം സംരക്ഷണഭിത്തിയിൽ ലോറിയിടിച്ചു; ഗതാഗതം തടസ്സപ്പെട്ടു

ചുരത്തിൽ കുടുങ്ങിയ കണ്ടെയ്നർ ലോറി
താമരശേരി ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെ നാലോടെ ചുരം ഏഴാംവളവിലെ സംരക്ഷണഭിത്തിയിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. രാവിലെ ഏഴരയോടെ ക്രെയിൻ ഉപയോഗിച്ച് റോഡിൽനിന്നുമാറ്റി. ലോറി നീക്കംചെയ്തെങ്കിലും ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ചുരം കയറുന്ന വാഹനങ്ങളുടെ നിര ഒന്നാംവളവുമുതൽ ഏഴാംവളവുവരെ നീണ്ടുകിടന്നു. ചുരം ഇറങ്ങുന്ന ഭാഗത്ത് ലക്കിടിമുതൽ താഴേക്ക് ഏഴാംവളവുവരെ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. പുലർച്ചെ നാലുമുതൽ ഏഴാംവളവിലൂടെ കടന്നുപോകാൻ സാധിക്കാതിരുന്ന വലിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുരുക്കിലായതാണ് സ്ഥിതി കൂടുതൽ സങ്കീർണമാക്കിയത്.










0 comments