ad
Deshabhimani

വ്യവസായം–വിദ്യാഭ്യാസം സഹകരണത്തിന്‌ 
എൻഐടി, യുഎൽസിസിഎസ്‌ ധാരണപത്രം

എൻഐടിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയും ധാരണപത്രം കൈമാറുന്നു

എൻഐടിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയും ധാരണപത്രം കൈമാറുന്നു

വെബ് ഡെസ്ക്

Published on Jul 15, 2026, 02:18 AM | 1 min read

കുന്നമംഗലം ഗവേഷണം, നവീകരണം, നൈപുണി വികസനം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയിൽ വ്യവസായ–-അക്കാദമിക് സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ എൻഐടിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയും ധാരണപത്രം. വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രായോഗിക തൊഴിൽപരിചയം ഉറപ്പാക്കുന്നതിനൊപ്പം അക്കാദമിക് മികവ് വർധിപ്പിക്കുന്നതിനുമുള്ള ദീർഘകാല സഹകരണത്തിനാണ് എൻഐടിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയും അതിന്റെ സാങ്കേതികവിഭാഗമായ യുഎൽടിഎസും അഡ്വാൻസ്ഡ് ടെസ്റ്റിങ്‌ ലബോറട്ടറിയായ മാറ്റർലാബും മൂന്ന് ധാരണപത്രങ്ങളിൽ ഒപ്പുവച്ചത്‌. എൻഐടി കലിക്കറ്റിൽ നടന്ന ചടങ്ങിൽ ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, ഇൻ-ചാർജ് രജിസ്ട്രാർ സുനിൽ ജേക്കബ് ജോൺ, സിഐഐആർ ചെയർപേഴ്സൺ ഡോ. കെ പി മുരളി, വൈസ് ചെയർപേഴ്സൺ ഡോ. ആർ ടി രാകേഷ് എന്നിവർ എൻഐടിയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഊരാളുങ്കൽ സൊസൈറ്റിയെ പ്രതിനിധീകരിച്ച് മാനേജിങ്‌ ഡയറക്ടർ എസ് ഷാജു, ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ അരുൺ ബാബു, ചീഫ് ജനറൽ മാനേജർ (പ്രൊജക്ട്‌സ്‌) രോഹൻ പ്രഭാകർ എന്നിവരും യുഎൽടിഎസിനുവേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ ഹരിശങ്കർ, മാറ്റർലാബിനുവേണ്ടി ജനറൽ മാനേജർ ഫ്രെഡി സോമൻ, ഡെപ്യൂട്ടി ജനറൽ മാനേജർ അനിൽ പൊറ്റെക്കാട്ട്, സീനിയർ കംപ്ലയൻസ് എൻജിനിയർ എസ് ബി ശ്രീലക്ഷ്മി എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home