ad
Deshabhimani

അണിചേർന്ന് നാട്

വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകരയിൽ നടത്തിയ നൈറ്റ് മാർച്ച്

വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകരയിൽ നടത്തിയ നൈറ്റ് മാർച്ച്

വെബ് ഡെസ്ക്

Published on Jul 23, 2026, 01:45 AM | 3 min read

കോഴിക്കോട് ഡൽഹിയിൽ വിദ്യാർഥികളും യുവജനങ്ങളും നടത്തുന്ന വിദ്യാഭ്യാസ സംരക്ഷണ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നീറ്റ് ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ചും കെെകോർത്ത് നാട്. നഗര ഗ്രാമങ്ങളിലെല്ലാം വിദ്യാർഥി, യുവജന, മഹിളാ, അധ്യാപക, അഭിഭാഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും ഐക്യദാർഢ്യ കൂട്ടായ്മകളും നടന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ താമരശേരിയിൽ ഐക്യദാർഢ്യ മാർച്ച് നടത്തി. കെ ജമീല, ഷറീന മജീദ്, ശ്രീജ ബിജു എന്നിവർ സംസാരിച്ചു. കൊയിലാണ്ടി ഏരിയാ കമ്മിറ്റി പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി ബിന്ദു സോമൻ, പ്രസിഡന്റ്‌ പി വി അനുഷ, ട്രഷറർ സി ടി ബിന്ദു, ഏരിയാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സതീദേവി, എം എം വിജയ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക്‌ കമ്മിറ്റി റാലിയും കൂട്ടായ്മയും സംഘടിപ്പിച്ചു. സിപിഐ എം താമരശേരി ഏരിയാ കമ്മിറ്റി അംഗം ടി മഹറൂഫ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ എൻ അഖിൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി ടി സ്വാതി സംസാരിച്ചു. എൻ എസ് അശ്വിൻ സ്വാഗതവും ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം നബീൽ നന്ദിയും പറഞ്ഞു. കെഎസ്ടിഎ ഐക്യദാർഢ്യ സദസ്സ്‌ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എൻ സന്തോഷ് കുമാർ അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി പി അമൽരാജ്, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി സതീശൻ, കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എൻ സജീഷ് നാരായണൻ, വി പി മനോജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ജില്ലാ ട്രഷറർ പി ടി ഷാജി നന്ദിയും പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയാ കമ്മിറ്റി മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി. പൊതുയോഗം അസോസിയേഷൻ തിരുവമ്പാടി ഏരിയാ സെക്രട്ടറി കെ പി ചാന്ദ്‌നി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ്‌ ഗീതാ വിനോദ് അധ്യക്ഷയായി. വി പി ജമീല, മിനി കണ്ണങ്കര, ഉഷാ കുമാരി, പി പി സ്മിത, ലിൻഷാ എന്നിവർ സംസാരിച്ചു. ജോഷില സ്വാഗതവും കെ ടി സൽമാബി നന്ദിയും പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ ബാലുശേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഉള്ള്യേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ സെകട്ടറി ടി കെ വനജ ഉദ്ഘാടനംചെയ്തു. കെ കെ ബിന്ദു, ടി എം ഷീല, ബീന പനങ്ങാട് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. കൂരാച്ചുണ്ട് ടൗണിൽ നടന്ന പരിപാടി ഡിവൈഎഫ്ഐ ബാലുശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ കെ ജി അരുൺ ഉദ്ഘാടനംചെയ്തു. വി എസ് സോണറ്റ്നായി, ജസ്റ്റിൻ ജോൺ, അശ്വിൻ ശശി, സി പി നന്ദകിഷോർ, കെ എം ഷഫീർ എന്നിവർ സംസാരിച്ചു. ലോയേഴ്സ്‌ യൂണിയൻ സിറ്റി യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സദസ്സ്‌ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ എൻ അജയകുമാർ ഉദ്‌ഘാടനംചെയ്തു. സിറ്റി പ്രസിഡന്റ്‌ കെ സുനിൽകുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോജു സിറിയക്ക്, കെ പി അശോക് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ പി എം ആതിര, സിറ്റി സെക്രട്ടറി പി ടി ദിലീപ്, ഇ പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി മുക്കത്ത് പ്രതിഷേധ രാവ് സംഘടിപ്പിച്ചു. എസ്എഫ്ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം ലിന്റോ ജോസഫ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ എ കെ രനിൽരാജ് അധ്യക്ഷനായി. സി എസ് ശരത്, സജിത്ത് പന്നിക്കോട് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ പി ജാഫർ ഷെരീഫ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ വിജിഷ നന്ദിയും പറഞ്ഞു. ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ചും പൊതുയോഗവും ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി പി ബബീഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി കെ പ്രദീപ് അധ്യക്ഷനായി. യോഗത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ ബിജീഷ് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി ബിജോയ് സ്വാഗതവും ബ്ലോക്ക് ട്രഷറർ റിബിൻ നന്ദിയും പറഞ്ഞു. മഹിളാ അസോസിയേഷൻ ഫറോക്ക് ഏരിയാ കമ്മിറ്റി ഫറോക്ക് ടൗണിൽ പ്രതിഷേധ റാലിയും യോഗവും നടത്തി. ജില്ലാ സെക്രട്ടറി യു സുധർമ ഉദ്ഘാടനംചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് ഇ സിന്ധു അധ്യക്ഷയായി. ഏരിയാ സെക്രട്ടറി ടി കെ ശൈലജ സ്വാഗതം പറഞ്ഞു. സിപിഐ എം കുന്നമംഗലം ഏരിയാ കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം പി ഷൈപു ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ഇ വിനോദ് കുമാർ, ടി കെ മുരളീധരൻ, വി അനിൽകുമാർ, എം എം സുധീഷ് കുമാർ, ഷാജി പുത്തലത്ത്, കെ ശ്രീധരൻ, വി പി രവീന്ദ്രൻ, പി പി ഷിനിൽ, എ സി അജയ് എന്നിവർ നേതൃത്വം നൽകി. എഫ്എസ്ഇടിഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കോഴിക്കോട് പിഡബ്ല്യുഡി കോംപ്ലക്‌സിന്‌ മുന്നിൽനിന്ന്‌ ഇൻകം ടാക്സ് ഓഫീസിന് മുന്നിലേയ്ക്ക് നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ആർ എം രാജൻ, താലൂക്ക് സെക്രട്ടറി കെ രാജേഷ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി. ജില്ലാ ട്രഷറർ കെ എം നീനു ഉദ്ഘാടനംചെയ്തു. ടി ടി ജനീഷ് അധ്യക്ഷനായി. എൻ ഷിജിൻ, പി എസ് അർജുൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home