ad
Deshabhimani

നിർമാണോദ്‌ഘാടനം ഉടന്‍

വേഗമെത്തും പൊന്നാനിയുടെ കപ്പൽ നിർമാണശാല

a

കപ്പൽ നിർമാണശാല പദ്ധതി പ്രദേശം

avatar
പി എ സജീഷ്‌

Published on Jan 19, 2026, 12:15 AM | 1 min read

പൊന്നാനി

പൊന്നാനിക്ക്‌ പൊൻതൂവലാവുന്ന കപ്പൽ നിർമാണശാലയുടെ നിർമാണോദ്‌ഘാടനം ഉടന്‍ നടക്കും. മാരിടൈം ബോർഡ് ക്ഷണിച്ച ടെൻഡറിൽ രണ്ട് കമ്പനികൾ പങ്കെടുത്തു. ഇവരുടെ സാങ്കേതികവും സാമ്പത്തികവുമായ കഴിവ് പരിശോധിച്ച് മാരിടൈം ബോർഡ് നിർമാണത്തിനുള്ള അനുമതി നൽകും.

27ന് ചേരുന്ന ടെക്നിക്കൽ കമ്മിറ്റി ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. പ്രവൃത്തി പരിചയം, സാമ്പത്തികശേഷി എന്നിവ കണക്കിലെടുത്താണ് നിർമാണ അനുമതി നൽകുക. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് വ്യവസ്ഥയിലാണ് പദ്ധതി നടപ്പാക്കുക.

ചെറുതും ഇടത്തരവുമായ കപ്പലുകൾ നിർമിക്കാനാണ് പൊന്നാനി ലക്ഷ്യമിടുന്നത്. വലിയ ട്രോളിങ്‌ ബോട്ടുകളും ഇവിടെ നിർമിച്ചെടുക്കാം. 200 കോടിയുടെ പദ്ധതിയാണ്‌ ആദ്യഘട്ടത്തിൽ വിഭാവനംചെയ്യുന്നത്. ബാർജുകൾ, ടഗ്ഗുകൾ തുടങ്ങി കടൽയാനങ്ങളുടെ നിർമാണശാല യാഥാർഥ്യമാവുന്നതോടെ മലബാറിലെ പ്രധാന വ്യാവസായിക ഹബ്ബായി പൊന്നാനി മാറും. നൂറുകണക്കിന് പേർക്ക് നേരിട്ടും നിരവധി പേർക്ക് അനുബന്ധമായും തൊഴിൽ ലഭ്യമാവും. പി നന്ദകുമാർ എംഎൽഎയുടെ പ്രത്യേക ഇടപെടലാണ് പദ്ധതിക്ക് ആക്കംകൂട്ടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home