ad
Deshabhimani

ബോധവൽക്കരണ ക്യാമ്പയിന് തുടക്കം

വലിച്ചെറിയല്ലേ പ്ലീസ്‌...

പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ‘വലിച്ചെറിയരുത് എന്ന തിരിച്ചറിവാണ് മാറ്റം’ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി.

വലിച്ചെറിയൽ വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ മേയർ ഒ സദാശിവൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 26, 2026, 01:06 AM | 1 min read

കോഴിക്കോട് പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ‘വലിച്ചെറിയരുത് എന്ന തിരിച്ചറിവാണ് മാറ്റം’ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി. ജില്ലാ ശുചിത്വ മിഷൻ, കോർപറേഷൻ, കലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം എന്നിവർ സംയുക്തമായി മലബാർ ഗോൾഡിന്റെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. ആദ്യഘട്ട പ്രവർത്തനങ്ങൾ കോഴിക്കോട് ബീച്ച്‌ കേന്ദ്രീകരിച്ചാണ്‌. നിരവധി സന്ദർശകരെത്തുന്ന ബീച്ചിൽ പൊതുജനങ്ങളുടെ പെരുമാറ്റത്തിൽ മാറ്റംകൊണ്ടുവരികയാണ് പ്രധാന ലക്ഷ്യം. അവധി ദിവസങ്ങളിൽ 15 മുതൽ 20 വരെ വളന്റിയർമാരെ ബീച്ചിൽ നിയോഗിച്ച് മാലിന്യം വലിച്ചെറിയുന്നവരെ സ്നേഹത്തോടെ ബോധവൽക്കരിക്കുകയും ശുചിത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് സംവദിക്കുകയും ചെയ്യും. ബീച്ചിലെ കടകൾക്ക് മുന്നിൽ ആവശ്യമായ ബിന്നുകൾ ഉറപ്പാക്കും. ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ ബിന്നുകൾ സ്ഥാപിക്കും. മാലിന്യം ബിന്നിൽ നിക്ഷേപിക്കുന്നവർക്ക്‌ സമ്മാനങ്ങൾ നൽകും. നല്ല മാതൃകകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. എൻഎസ്‌എസ്‌ വളന്റിയർമാരുടെ നേതൃത്വത്തിൽ മെഗാ ക്ലീനിങ് ഡ്രൈവുകളും കലാപരിപാടികളും സംഘടിപ്പിക്കും. ചെറിയ മത്സരങ്ങളും ബോധവൽക്കരണ പരിപാടികളും നടത്തും. രണ്ടാംഘട്ടത്തിൽ വലിച്ചെറിയലിന്റെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച് പഠിച്ച്‌ വിപുലമായ പ്രവർത്തനങ്ങൾ ആസൂത്രണംചെയ്യും. മേയർ ഒ സദാശിവൻ ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു. ഫൈസൽ ബാബു എംഎൽഎ മുഖ്യാതിഥിയായി. ആരോഗ്യസമിതി ചെയർമാൻ കെ രാജീവ് അധ്യക്ഷനായി. മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ കെ നിഷാദ്, യു വി ജോസ്, കോർപറേഷൻ സെക്രട്ടറി എൻ കെ ഹരീഷ്, കലിക്കറ്റ് യൂണിവേഴ്സിറ്റി എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർ ഡോ. വി വിജയകുമാർ, ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ, ഫസീൽ അഹമ്മദ്, സി കെ സരിത്ത്, ഒ ജോതിഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home