ad
Deshabhimani

നിറങ്ങളായി പൂത്ത്‌ ‘വരമുഖി’ കൂട്ടായ്‌മ

കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച വരമുഖി കൂട്ടായ്മയുടെ ചിത്രപ്രദര്‍ശനത്തില്‍നിന്ന്

കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച വരമുഖി കൂട്ടായ്മയുടെ ചിത്രപ്രദര്‍ശനത്തില്‍നിന്ന്

വെബ് ഡെസ്ക്

Published on Apr 23, 2026, 01:43 AM | 1 min read

കോഴിക്കോട്‌ വരയുടെ കാണാക്കാഴ്‌ചകളുമായി ‘വരമുഖി’ കൂട്ടായ്‌മയുടെ ചിത്രങ്ങൾ. ചിരിക്കുന്ന, ചിന്തിക്കുന്ന പെൺലോകങ്ങൾ നിറങ്ങളണിഞ്ഞ്‌ ചന്തം തീർക്കുകയാണ്‌ ആർട്ട്‌ ഗ്യാലറിയിലെ ചിത്രങ്ങളിൽ. കോഴിക്കോട്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ചിത്രകാരികളുടെ കൂട്ടായ്‌മയായ "വരമുഖി'യിലെ 18 പേരുടെ ചിത്രങ്ങളാണുള്ളത്‌. അക്രിലിക്‌, എണ്ണച്ചായം, മഡ്‌ പെയിന്റിങ്‌ തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ്‌ കാഴ്‌ചകളും ചിന്തകളും ഫ്രെയിമുകളെ മനോഹരമാക്കുന്നത്‌. നൂറോളം ചിത്രങ്ങളിൽ സ്‌ത്രീകളും പ്രകൃതിയും ഗോത്രചിത്രങ്ങളുമെല്ലാം വിഷയങ്ങളാണ്‌. നിറങ്ങളുടെ മായികമായ സ‍ൗന്ദര്യം ചില ചിത്രങ്ങളുടെ സവിശേഷതയാണ്‌. ജോൺസ്‌ മാത്യു ഉദ്‌ഘാടനംചെയ്‌തു. സുനിൽ അശോകപുരം, കെ സുധീഷ്‌, ജോളി എം സുധൻ, സൂര്യ തെക്കയിൽ എന്നിവർ സംസാരിച്ചു. 26ന്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home