കുറ്റിച്ചിറ കുളത്തിൽ ഒരാൾ വീണതായി സംശയം

കുറ്റിച്ചിറയിൽ കുളിക്കാനെത്തിയ ആൾ മുങ്ങിയെന്ന സംശയത്തെ തുടർന്ന് തെരച്ചിൽ നടത്തുന്ന ബീച്ച് അഗ്നിരക്ഷാസേനയും നാട്ടുകാരും
കോഴിക്കോട്
കുറ്റിച്ചിറ കുളത്തിൽ ഒരാൾ വീണെന്ന സംശയത്തെത്തുടർന്ന് തിരച്ചിൽ നടത്തി. ഫയർഫോഴ്സും സ്കൂബ ടീമും പ്രദേശവാസികളും ചേർന്ന് രണ്ട് മണിക്കൂറിലധികം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുളത്തിൽ ഒരാൾ മുങ്ങിത്താഴുന്നതായി കണ്ട പ്രദേശവാസിയാണ് അധികൃതരെ വിവരമറിയിച്ചത്.










0 comments