ad
Deshabhimani

ധവളപത്രം ജനവിരുദ്ധം: ജീവനക്കാർ പ്രതിഷേധിച്ചു

എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും സിവിൽസ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം 
 എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും സിവിൽസ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം 
 എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 06, 2026, 02:16 AM | 1 min read

കോഴിക്കോട് ധവളപത്രത്തിലെ നിർദേശങ്ങൾ തള്ളിക്കളയണമെന്നും സിവിൽ സർവീസിനെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, വൈദ്യുതി, പൊതുഗതാഗതം, ശുദ്ധജലവിതരണം തുടങ്ങിയ പൊതുസേവന മേഖലകളുടെ സ്വകാര്യവൽക്കരണത്തിന് നിർദേശിക്കുന്ന ധവളപത്രം, സംസ്ഥാന വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളവും പെൻഷനും നൽകാൻ വിനിയോഗിക്കുകയാണെന്നും അതിനാൽ മൂലധന ചെലവിന് വിഭവ ദൗർലഭ്യം നേരിടുകയാണെന്നുമുള്ള വാദമാണ് മുന്നോട്ടുവയ്ക്കുന്നത്. അഞ്ചുവർഷത്തിലൊരിക്കൽ നടന്നുവരുന്ന ശമ്പള പരിഷ്കരണം പത്തുവർഷത്തിൽ ഒരിക്കൽ മതിയെന്ന് നിർദേശിച്ചിരിക്കുന്നതും സിവിൽ സർവീസിനെ അനാകർഷകമാക്കി ഇല്ലായ്മ ചെയ്യാനാണെന്നും എഫ്എസ്ഇടിഒ വ്യക്തമാക്കി. സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി എസ് സ്മിജ, കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ എന്നിവർ സംസാരിച്ചു. വടകര മിനി സിവിൽ സ്റ്റേഷനിൽ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി സതീശൻ, കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം പി ജിതേഷ് ശ്രീധർ, താമരശേരി മിനി സിവിൽ സ്റ്റേഷനിൽ കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എൻ ലിനീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home