അനധികൃത പാർക്കിങ്: കക്കംവെള്ളിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

നാദാപുരം കക്കംവെള്ളിയിൽ സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്ക്
നാദാപുരം നാദാപുരം കക്കംവെള്ളി സംസ്ഥാനപാതയിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത് കാരണം കക്കംവെള്ളിൽ ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം. താലൂക്ക് ആശുപത്രി പരിസരം മുതൽ കക്കംവെള്ളി വരെ അരക്കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ ഇരുവശങ്ങളിലുമായി വ്യാപകമായാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതോടെ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ വാഹന പാർക്കിങ്ങിന് സ്ഥലമില്ലാത്തതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നത്. കെട്ടിടം നിർമാണത്തിന്റെ ആദ്യഘട്ടത്തിലെ പ്ലാനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഇടം രേഖപ്പെടുത്തി അപേക്ഷ സമർപ്പിക്കും. പിന്നീട് ഈ ഭാഗം നിയമവിരുദ്ധമായി കെട്ടിടത്തിലെ മറ്റു ഭാഗങ്ങളോട് കൂട്ടിച്ചേർക്കുന്നു. നിയമവിരുദ്ധ പ്രവർത്തനത്തിന് പഞ്ചായത്തും അധികൃതരും മൗനാനുവാദം നൽകുന്നെന്ന പരാതി വ്യാപകമാണ്.









0 comments