സഹകരണസംഘം പിരിച്ചുവിടൽ
സഹകാരികളുടെ ഉജ്വല മാർച്ച്

സഹകരണ ജനാധിപത്യ സംരക്ഷണ വേദി സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് കേരള ബാങ്ക് ചെയർമാൻ പി മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണസംഘം ഭരണസമിതി പിരിച്ചുവിട്ട സംസ്ഥാനസർക്കാരിന്റെ ജനാധിപത്യവിരുദ്ധനടപടിയിൽ പ്രതിഷേധിച്ച് ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് സഹകാരികളുടെ ഉജ്വല മാർച്ച്. സഹകരണ ജനാധിപത്യസംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാർച്ചിൽ ജില്ലയിലെ സഹകരണസംഘം ഭരണസമിതിയംഗങ്ങളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. രാഷ്‌ട്രീയ വിദ്വേഷംവച്ച് സഹകരണമേഖലയെ തകർക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ ചെറുക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു മാർച്ച്. കേരള ബാങ്ക് ചെയർമാൻ പി മോഹനൻ മാർച്ച് ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ബാലൻ സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതിക, സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ്, കെ കെ ദിനേശൻ, ടി വി നിർമലൻ, കെ ദാമോദരൻ, കെ രതീഷ്, സി പി ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി. മാന്പറ്റ ശ്രീധരൻ സ്വാഗതം പറഞ്ഞു. അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണസംഘം ഭരണസമിതിയെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ പിരിച്ചുവിട്ടത്. സഹകരണ വകുപ്പിന്റെ നടപടി ചൊവ്വാഴ്‌ച ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു.











0 comments