ഡെങ്കിപ്പനി: ഉറവിടം തേടി നരിപ്പറ്റ പഞ്ചായത്തും ആരോഗ്യവകുപ്പും

നരിപ്പറ്റ കുടുംബാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
നരിപ്പറ്റ ഡെങ്കിപ്പനി രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ അതിന്റെ ഉറവിടം തേടി ‘സീറോ സോഴ്സ് സീറോ ഡെങ്കി’ എന്ന പരിപാടിയുടെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പരിശോധന നടത്തി. എല്ലാ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ഊർജിത ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി കൊതുകിന്റെ ഉറവിടമില്ല എന്ന് ഉറപ്പുവരുത്തുന്നതിനായാണ് പരിശോധന. കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി രമേഷ് കുമാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ആയിഷ ഫിദ, എൻ കെ ഷാജി, കെ കെ ദിലീപ് കുമാർ, വി അക്ഷയകാന്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.










0 comments