ad
Deshabhimani

അരങ്ങിൽ പ്രകാശം പടർത്തി ‘പ്രകാശം പരത്തുന്ന പെൺകുട്ടി’

പ്രകാശം പരത്തുന്ന പെൺകുട്ടി നാടകത്തിൽ നിന്ന്

പ്രകാശം പരത്തുന്ന പെൺകുട്ടി നാടകത്തിൽ നിന്ന്

വെബ് ഡെസ്ക്

Published on Apr 22, 2026, 02:19 AM | 1 min read

സജീവൻ ചോറോട് വടകര ഇരുട്ട് നിറഞ്ഞ മനുഷ്യമനസ്സുകളിലേക്ക് നിഷ്കളങ്കതയുടെ ചിരി വെളിച്ചവുമായെത്തിയ പെൺകുട്ടി അരങ്ങിനെ കീഴടക്കി. വടകര ക്യൂട്ട് തിയറ്ററാണ് ടി പത്മനാഭന്റെ പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചെറുകഥ നാടകമായി അരങ്ങിലെത്തിച്ചത്. വളരെ ചെറിയ സംഭാഷണങ്ങളിലൂടെ ആഴമേറിയ വൈകാരികതയെ ഓരോ മനുഷ്യ മനസ്സിലേക്കും പടർത്തുന്ന രീതിയിലാണ്‌ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകമൊരുക്കിയത്‌. കടലും ആകാശവും ജീവിതവും മരണവും ഇരുട്ടും വെളിച്ചവും സംഗീതവും മൗനവും പകയും പേടിയും ഒക്കെയും അതീവ സുന്ദരമായി അന്യോന്യം കോർത്തിണക്കി കഥയുടെ ആത്മാവിനെ നാടകം അരങ്ങിൽ സംരക്ഷിക്കുന്നു. വിക എന്ന കൊച്ചു കലാകാരിയും നാടക പഠനത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഷിനിൽ വടകരയുമാണ് അരങ്ങിൽ. മനോജ് നാരായണനാണ് സംവിധാനം. സുരേഷ് ബാബു ശ്രീസ്ഥയാണ് രചന. ചാന്ദാരേ എന്ന മനോഹരമായ ഗാനത്തോടൊപ്പം ഡോ. പി കെ അനിൽകുമാറിന്റെ കവിതകൾ നാടകത്തെ ഹൃദ്യമാക്കുന്നു. പ്രേംകുമാർ വടകര, അജീഷ്, കാശി പൂക്കാട്, ഇസ്മയിൽ കടത്തനാട്, ലാലു, അശോകൻ വളയം, അഭിഷേക് എന്നിവർ പിന്നരങ്ങിൽ പ്രവർത്തിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home