ad
Deshabhimani

ക്യാന്പസിൽനിന്ന്‌ തദ്ദേശപ്പോരിന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2025, 01:10 AM | 1 min read

അയർക്കുന്നം

​ക്യാമ്പസുകളിൽ നിന്ന്‌ സമരങ്ങളുടെ കനൽവഴി താണ്ടി തദ്ദേശ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിലേക്ക്‌ എസ്‌എഫ്‌ഐയുടെ നാലു യുവപോരാളികൾ. ഡി കെ അമൽ, ബിജിൻ ബൈജു, അപർണ മനോജ്, അഭിനന്ദ് തമ്പാൻ എന്നിവരാണ്‌ നാടിന്റെ ഭാവി കാക്കാൻ കരുത്തോടെ ഇറങ്ങിയിട്ടുള്ളത്. പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പാതയിൽനിന്ന്‌ ഭരണനിർവഹണത്തിന്റെ ഉത്തരവാദിത്വത്തിലേക്ക്‌ രാഷ്‌ട്രീയത്തിന്റെ ഉണർവുതോളിലേറ്റിയാണ്‌ ഇവർ കന്നി അങ്കം കുറിക്കുന്നത്‌. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഡി കെ അമൽ രാമപുരം പഞ്ചായത്തിലെ എട്ടാംവാർഡിൽ മത്സരിക്കുന്നു. തൊടുപുഴ അൽ അസർ ലോ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയാണ്. പുതുപ്പള്ളി പഞ്ചായത്തിലെ ഒന്നാംവാർഡിലാണ്‌ ജില്ലാ വൈസ് പ്രസിഡന്റ് ബിജിൻ ബൈജു മത്സരിക്കുന്നത്‌. ബിഎ സാന്പത്തികശാസ്‌ത്ര ബിരുദധാരിയാണ്. മണർകാട് സെന്റ് മേരീസ് കോളേജിലായിരുന്നു പഠനം. ജില്ലാ വൈസ് പ്രസിഡന്റ്‌ അപർണ മനോജ് പള്ളം ബ്ലോക്കിലെ നട്ടാശേരി ഡിവിഷനിൽ സ്ഥാനാർഥിയാണ്‌. മാന്നാനം കെഇ കോളേജിലെ രണ്ടാംവർഷ പിജി വിദ്യാർഥിയാണ്‌. എൽഡിഎഫിന്റെ സിറ്റിങ്‌ സീറ്റാണിത്‌. പാലമേൽ പഞ്ചായത്തിലെ 13–-ാം വാർഡിലാണ്‌ അഭിനന്ദ് തമ്പാൻ മത്സരിക്കുന്നത്‌. ജില്ലാ കമ്മിറ്റി അംഗവും ലീഗൽ തോട്ട് കോളേജിലെ അവസാനവർഷ വിദ്യാർഥിയുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home