ad
Deshabhimani

‘ ഗോളടിമേളം ജർമൻ ദിനങ്ങളുടെ സൂചന ’

ലോകകപ്പ്‌

ജർമനിയുടെ പതാകയുമായി മുണ്ടക്കയത്തെ ജർമൻ ആരാധകർ

വെബ് ഡെസ്ക്

Published on Jun 16, 2026, 01:19 AM | 1 min read

കോട്ടയം

ലോകകപ്പ്‌ ഫുട്‌ബോളിൽ ജർമനി വീണ്ടും ഏഴടിച്ച്‌ ആറാടി. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ കുറസാവോയ്‌ക്കെതിരെയാണ്‌ ജർമനി ഏഴ്‌ ഗോളുകൾ പായിച്ചത്‌. വരാനിരിക്കുന്ന "ജർമൻ ദിനങ്ങളു'ടെ സൂചന മാത്രമാണെന്ന്‌ ആരാധകർ പറയുന്നു. "2014ന്‌ തുല്യമായ പ്രകടനമാണ്‌ ഇ‍ൗ ലോകകപ്പിൽ ജർമനി പുറത്തെടുക്കാൻ പോകുന്നത്‌.' – ആരാധകനായ മുണ്ടക്കയം നിരപ്പേൽ ഷിയാസ്‌ പറയുന്നു. കുറസാവോ ചെറിയ ടീമാണെന്നൊക്കെ പയുന്നവരുണ്ട്‌. എത്രയായാലും അവർ ലോകകപ്പിന്‌ യോഗ്യത നേടിയവരാണ്‌. ഇറ്റലിക്ക്‌ പോലും യോഗ്യത നേടാനായില്ലെന്ന്‌ ഓർക്കണം. കുറസാവോയെ കുഞ്ഞന്മാരായി ആരും കാണണ്ട.' മുണ്ടക്കയം പുത്തൻചന്തയിൽ ജർമൻ ഫാൻസ്‌ പുത്തൻ ഫ്ലെക്‌സുകളുമായി ഇ‍ൗ വിജയത്തുടക്കം ആഘോഷമാക്കാൻ ഒരുങ്ങുകയാണ്‌. പുത്തൻചന്തയിലെ ന്യൂ തുഷാര സാംസ്‌കാരിക സമിതി ബിഗ്‌ സ്‌ക്രീനിൽ കളി പ്രദർശിപ്പിക്കുന്നുണ്ട്‌. വലിയൊരു വിഷമം ഉള്ളിലൊതുക്കിയാണ്‌ ഇ‍ൗ നാട്‌ ഇത്തവണ ലോകകപ്പ്‌ ഫുട്‌ബോൾ ലോകകപ്പ്‌ ആഘോഷിക്കുന്നത്‌. മുണ്ടക്കയം സ്വദേശികളായ യുവാക്കൾ കഴിഞ്ഞമാസം കോഴിക്കോട്‌ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. നബീൽ ഷാജി, മുഹമ്മദ്‌ അൻസിൽ എന്നിവരാണ്‌ മരിച്ചത്‌. ഇരുവരും അർജന്റീന ആരാധകരായിരുന്നു. മുണ്ടക്കയത്തെ അർജന്റീനയുടെ ഫ്ലെക്‌സിൽ ഇവരുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home