ഇഡി റെയ്ഡിൽ നാടെങ്ങും പ്രതിഷേധം

ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് സിപിഐ എം ഏറ്റുമാനൂർ ഏരിയ കമ്മിറ്റി ഏറ്റുമാനൂർ നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
കോട്ടയം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ ഇഡി വേട്ടയിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. ഏരിയ, ലോക്കൽ, ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് ഓരോ കേന്ദ്രങ്ങളിലും പ്രതിഷേധത്തിൽ അണിചേർന്നത്. സിപിഐ എം കോട്ടയം ഏരിയയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധവും പന്തം കൊളുത്തി പ്രകടനവും നടന്നു. തിരുവാർപ്പിൽ നടന്ന പ്രതിഷേധ യോഗം സംസ്ഥാനകമ്മിറ്റി അംഗം കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി എ എം ബിന്നു അധ്യക്ഷനായി. കഞ്ഞിക്കുഴിയിൽ ലോക്കൽ സെക്രട്ടറി പി എം രാജു ഉദ്‌ഘാടനംചെയ്‌തു. പാർവതി അധ്യക്ഷയായി. ചിങ്ങവനത്ത് ഏരിയ കമ്മിറ്റിയംഗം ടി എം രാജൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി പി പി ജോയി അധ്യക്ഷനായി. തിരുവാതുക്കൽ വെസ്‌റ്റിൽ ഏരിയ കമ്മിറ്റി അംഗം സി ജി രഞ്ജിത്ത് ഉദ്‌ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി സി എസ് സനീഷ് അധ്യക്ഷനായി. തിരുവാതുക്കൽ ഇൗസ്‌റ്റിൽ ജില്ലാ കമ്മിറ്റി അംഗം എം കെ പ്രഭാകരൻ ഉദ്‌ഘാടനംചെയ്‌തു. ബി ആഷിക് അധ്യക്ഷനായി. കുമരകം വെസ്‌റ്റ്, ഇൗസ്‌റ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം കെ വി ബിന്ദു ഉദ്‌ഘാടനംചെയ്‌തു. ഏറ്റുമാനൂർ ഏറ്റുമാനൂർ നഗരത്തിൽ സിപിഐ എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ കമ്മിറ്റിയംഗം വി ജയപ്രകാശ് ഉദ്‌ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി ബാബു ജോർജ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ഇ എസ് ബിജു, ഏരിയ കമ്മിറ്റിയംഗങ്ങളായ ടി വി ബിജോയ്, പി എസ് വിനോദ്, കെ പി ശ്രീനി എന്നിവർ സംസാരിച്ചു. വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു. കുമാരനല്ലൂർ ഇൗസ്റ്റ് വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ വേണുഗോപാൽ ഉദ്‌ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി കെ കെ ശ്രീമോൻ അധ്യക്ഷനായി. ഏറ്റുമാനൂർ ഇൗസ്റ്റിൽ വി ജയപ്രകാശ് ഉദ്‌ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി എം ഡി വർക്കി അധ്യക്ഷനായി. നീണ്ടൂരിൽ ഏരിയ സെക്രട്ടറി ബാബു ജോർജ് ഉദ്‌ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി കെ ആർ സനൽ അധ്യക്ഷനായി. ആർപ്പൂക്കരയിൽ ജില്ലാ കമ്മിറ്റിയംഗം എം എസ് സാനു ഉദ്‌ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി ടി എം ഷിബുകുമാർ അധ്യക്ഷനായി. അയ്‌മനം ഇൗസ്റ്റിൽ ഏരിയ കമ്മിറ്റിയംഗം ആർ പ്രമോദ് ചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി ഒ ആർ പ്രദീപ് കുമാർ അധ്യക്ഷനായി. അതിരമ്പുഴയിൽ ഏരിയ കമ്മിറ്റിയംഗം പി എൻ സാബു ഉദ്‌ഘാടനംചെയ്‌തു. ലോക്കൽ കമ്മിറ്റിയംഗം കെ എൻ രാജൻ അധ്യക്ഷനായി. അയ്‌മനം വെസ്റ്റിൽ ലോക്കൽ സെക്രട്ടറി ബി ജെ ലിജീഷ് ഉദ്‌ഘാടനംചെയ്‌തു. ലോക്കൽ കമ്മിറ്റിയംഗം കെ കെ ബിജു അധ്യക്ഷനായി. പേരൂരിൽ ഏരിയ കമ്മിറ്റിയംഗം പി വി പ്രദീപ് ഉദ്‌ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി എം എസ് ചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം മാന്നാനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും ചേർന്നു. ലോക്കൽ സെക്രട്ടറി സിബി സെബാസ്റ്റ്യൻ ഉദ്‌ഘാടനംചെയ്‌തു. കെ ടി ഗോപി അധ്യക്ഷനായി.









0 comments