ad
Deshabhimani

ജില്ലയിൽ 19,335 അപേക്ഷകർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 03, 2026, 01:20 AM | 1 min read

കോട്ടയം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനായി ജില്ലയിൽനിന്ന്‌ ഇതുവരെ അപേക്ഷ സമർപ്പിച്ചത്‌ 19,335 പേർ. ചൊവ്വ വൈകിട്ട്‌ 4.45 വരെ അപേക്ഷിച്ചവരുടെ കണക്കാണിത്‌. ഒന്നാംവർഷ പ്രവേശനത്തിന്‌ അപേക്ഷിക്കാനുള്ള അവസരം ബുധനാഴ്ച അവസാനിക്കും. എസ്എസ്എൽസി പൂർത്തിയാക്കിയ 17, 454 പേരും 1,379 സിബിഎസ്‌ഇകാരും 176 ഐസിഎസ്ഇ വിദ്യാർഥികളും അപേക്ഷ നൽകി. മറ്റുള്ള വിഭാഗത്തില്‍ 326 പേരും അപേക്ഷിച്ചിട്ടുണ്ട്‌. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍നിന്നുള്ള 34 അപേക്ഷകളാണ്‌ ഇതുവരെ ലഭിച്ചത്‌. അപേക്ഷകരിൽ മറ്റു ജില്ലകളിൽനിന്നുള്ള 2,537 പേരുമുണ്ട്‌. ഉപരിപഠനത്തിനായി ഹയർ സെക്കൻഡറിയിൽ 21,964 സീറ്റുകളാണ്‌ ജില്ലയിലുള്ളത്‌. എസ്‌എസ്‌എൽസി പരീക്ഷയിൽ ഉപരിപഠനത്തിന്‌ യോഗ്യത നേടിയത്‌ 17,039 പേരാണ്‌. എട്ടിനാണ്‌ ട്രയൽ അലോർട്ട്‌മെന്റ്‌. 15ന്‌ ഒന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ മൂന്ന്‌ അലോട്ട്‌മെന്റുകളുണ്ടാകും. ഒരു ജില്ലയിലേക്ക്‌ ഒന്നിൽ കൂടുതൽ അപേക്ഷ നൽകരുത്‌. മാനേജ്‌മെന്റ്‌, കമ്യൂണിറ്റി, അൺ എയ്‌ഡഡ്‌ ക്വാട്ട സീറ്റുകളിലേക്ക്‌ അതാത്‌ സ്‌കൂളുകളിൽ അപേക്ഷ നൽകണം. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേക്കും ഏകജാലക സംവിധാനത്തിലാണ്‌ പ്രവേശനം. എല്ലാ സ്‌കൂളുകളിലും ഹെൽപ് ഡെസ്‌കുകളുണ്ട്‌. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ https://hscap.kerala.gov.in/ വെബ്‌സൈറ്റിലെ ക്യാൻഡിഡേറ്റ്‌ ലോഗിനിലൂടെ ഹയർ സെക്കൻഡറി പ്ലസ്‌ വൺ പ്രവേശനത്തിന്‌ അപേക്ഷിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home